സ്നേഹിതന്
കാട്ടൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂര്‍ വില്ലേജ് പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തില്വീട്ടില് സ്നേഹിതനാണ് (24) അറസ്റ്റിലായത്.
പ്രതിക്കെതിരേ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷന്‍ 77 കൂടി ചുമത്തിയാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എം. ഷെമീര്‍, എസ്ഐ സി.എം. മഹേഷ്, എഎസ്ഐ മിനി, ജിഎഎസ്ഐ സി.ജി. ധനേഷ്, ജിഎസ്സിപിഒ ശ്യാം, സിപിഒ കൃഷ്ണകുമാര്‍, സിപിഒ അബ്ദുള്‍ വാഹിദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : Arrest Nattuvishesham District News