ബസിൽ നിന്ന് വിദ്യാർഥി റോഡിലേക്ക് തെറിച്ചു വീഴുന്നതിന്റെ ദൃശ്യം.
ചെറായി : സ്റ്റോപ്പ് എത്തും മുമ്പേ ഡ്രൈവർ ബസിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്നതിനെ തുടർന്ന് സ്റ്റോപ്പിൽ ഇറങ്ങാൻ തയാറായി നിന്ന വിദ്യാർഥി ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീണു പരിക്കേറ്റു. പറവൂർ ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ചെറായി പെട്ടിക്കാട്ടിൽ സായന്ത് (12) ആണ് വീണത്.
ഇന്നലെ വൈകിട്ട് 4.15ന് ചെറായി പള്ളി ബസ് സ്റ്റോപ്പിന് തൊട്ടു മുമ്പിലായിരുന്നു അപകടം. കുട്ടിയെ പിന്നീട് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ബസ് നിർത്തിയെങ്കിലും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ കടന്നു കളഞ്ഞതായി ബന്ധുക്കൾ മുനമ്പം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
Tags : Nattuvishesham LocalNews