പ്രതീകാത്മക ചിത്രം
കൊച്ചി: അമ്മ അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമനം ചോദ്യം ചെയ്ത് ശ്വേത മേനോന് നല്കിയ ഹര്‍ജി 27ലേക്ക് മാറ്റി. കേസില്‍ കക്ഷി ചേരാന്‍ അന്‍സിബ ഹസന് നല്കിയ അപേക്ഷയില്‍ വിശദമായ എതിര്‍വാദം നടത്തേണ്ടതുണ്ടെന്ന് ശ്വേത അറിയിക്കുകയും ശ്വേതയുടെ ഹര്‍ജിയില്‍ വിശദമായ മറുപടിക്ക് സമയം അനുവദിക്കണമെന്ന് അഡ്ഹോക് കമ്മിറ്റി അധ്യക്ഷനായിരുന്ന രമേശ് പിഷാരടി ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് വിശദ വാദത്തിനായി എറണാകുളം മുന്‍സിഫ് കോടതി ഹര്‍ജി മാറ്റിയത്.
ശ്വേത മേനോന് നല്കിയ ഹര്‍ജിയില്‍ രമേഷ് പിഷാരടിയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാന്‍ അനുമതിയും നല്‍കിയിരുന്നു. ശ്വേതയുടെ നേതൃത്വത്തിലെ കമ്മിറ്റിക്ക് തുടരാനാവില്ലെന്നതടക്കം വാദമുന്നയിച്ചാണ് അന്‍സിബയുടെ ഹര്‍ജി.
Tags : Nattuvishesham LocalNews