x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി റോ​ഡി​ല്‍ ച​രി​ഞ്ഞ കെ​ട്ടി​ടം ഇ​ന്ന് പൊ​ളി​ച്ചു തു​ട​ങ്ങും

വെബ് ഡെസ്ക്
Published: July 14, 2026 07:17 AM IST | Updated: July 14, 2026 07:17 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എം​ജി റോ​ഡി​ല്‍ വു​ഡ്‌​ലാ​ൻ​ഡ് ജം​ഗ്ഷ​നു സ​മീ​പം അ​ടി​ത്ത​റ ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ ച​രി​ഞ്ഞ ഇ​രു​നി​ല കെ​ട്ടി​ടം ഇ​ന്ന് പൊ​ളി​ച്ചു തു​ട​ങ്ങും. അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തു​ന്ന പ​ണി​ക​ള്‍ ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യി. മേ​ല്‍​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ളും ഇ​ന്ന​ലെ ഇ​ള​ക്കി മാ​റ്റി. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തെ ത​ട്ടി​നി​ല്‍​ക്കു​ന്ന കെ​ട്ടി​ട ഭാ​ഗ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​റി​ച്ചു​മാ​റ്റു​ന്ന​ത്. അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു.

ഗ്രാ​മീ​ണ ബാ​ങ്കി​ന്‍റെ എ​റ​ണാ​കു​ളം എം​ജി റോ​ഡ് ശാ​ഖ, ബീ​മ ജ്വ​ല്ല​റി​യു​ടെ വെ​ള്ളി ആ​ഭ​ര​ണ ക​ട​യു​മാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​വ​ന്ത്ര​യി​ലെ ശാ​ഖ​യി​ലേ​ക്കാ​ണ് ഗ്രാ​മീ​ണ ബാ​ങ്ക് മാ​റ്റി​യ​ത്. എം​ജി റോ​ഡ് ശാ​ഖ​യി​ലെ ഇ​ട​പാ​ടു​കാ​ര്‍​ക്ക് ക​ട​വ​ന്ത്ര ശാ​ഖ​യെ സ​മീ​പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ച​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ത്ത​റ​യും മു​ക​ള്‍​ഭാ​ഗ​ത്തും ഉ​ള്ളി​ല്‍ ക​ട്ട കെ​ട്ടി​യാ​ണ് ബ​ല​പ്പെ​ടു​ത്തി​യ​ത്. ഏ​ഴ് മു​ത​ല്‍ പ​ത്ത് ദി​വ​സ​ത്തി​ന​കം കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചു മാ​റ്റാ​നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ടി​ത്ത​റ ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ ജാ​ക്കി തെ​ന്നി​മാ​റി കെ​ട്ടി​ടം ച​രി​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച കോ​ര്‍​പ​റേ​ഷ​ന്‍ ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ഭാ​ഗം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

Tags : Nattuvishesham LocalNews

Recent News

Corehub Up