x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ മു​ള​കു​പൊ​ടി ആ​ക്ര​മ​ണം: 12 പ​വ​ൻ ക​വ​ർ​ന്നു

വെബ് ഡെസ്ക്
Published: August 3, 2026 10:53 PM IST | Updated: August 3, 2026 10:53 PM IST

മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ല്‍ പോ​ലീ​സ് നാ​യ​യെ എ​ത്തി​ച്ച​പ്പോ​ള്‍.

ആ​ല​പ്പു​ഴ: വാ​ട​ക​യ്ക്ക് വീ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ അ​ജ്ഞാ​ത​ൻ വൃ​ദ്ധ ദ​മ്പ​തി​മാ​രെ മു​ള​കു​പൊ​ടി വി​ത​റി ആ​ക്ര​മി​ച്ച ശേ​ഷം 12 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. കൈ​ത​വ​ന ക​ണി​യാം​കു​ളം അ​പ​ർ​ണ​യി​ൽ ക​യ​ർ​ഫെ​ഡ് മു​ൻ പ​ർ​ച്ചേ​സ് മാ​നേ​ജ​ർ കെ.​ആ​ർ. സു​ദ​ർ​ശ​ൻ (70), ഭാ​ര്യ ര​ത്ന​കു​മാ​രി (65) എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യാ​ണ് സൂ​ച​ന. എ​ന്നാ​ൽ, പോ​ലീ​സ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ദ​മ്പ​തി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. മു​ൻ വാ​ട​ക​ക്കാ​ർ ഒ​ഴി​ഞ്ഞ​തി​നെത്തുട​ർ​ന്ന് വീ​ണ്ടും വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​നാ​യി പ​ര​സ്യം ന​ൽ​കി​യി​രു​ന്നു. പ​ര​സ്യം ക​ണ്ടാ​ണ് മ​ധ്യവ​യ​സ്‌​ക​നാ​യ പ്ര​തി ആ​ദ്യം ശ​നി​യാ​ഴ്ച വീ​ട്ടി​ലെ​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ വീ​ണ്ടും വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചു മ​ട​ങ്ങി. തു​ട​ർ​ന്ന് ഒ​രു​മ​ണി​യോ​ടെ വീ​ണ്ടും എ​ത്തു​ക​യാ​യി​രു​ന്നു. വാ​ട​ക ക​രാ​റു​മാ​യി​ട്ടാ​ണ് ഇ​യാ​ളെ​ത്തി​യ​ത്. എ​ന്നാ​ൽ, ക​രാ​റെ​ഴു​ത​ണ​മെ​ങ്കി​ൽ സാ​ക്ഷി വേ​ണ​മെ​ന്ന് സു​ദ​ർ​ശ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ക​രാ​ർ കാ​ണി​ക്കാ​നെ​ന്ന ഭാ​വേ​ന അ​ടു​ത്തേ​ക്കെ​ത്തി കൈ​യി​ൽ ക​രു​തി​യ മു​ള​കു​പൊ​ടി സു​ദ​ർ​ശ​ന്‍റെ മു​ഖ​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച സു​ദ​ർ​ശ​ന​നെ ത​ള്ളി​യി​ടു​ക​യും ചെ​യ്തു. നി​ല​വി​ളി കേ​ട്ട് അ​ടു​ക്ക​ള​യി​ൽനി​ന്ന് ഓ​ടി​യെ​ത്തി​യ ര​ത്ന​കു​മാ​രി​യേ​യും പ്ര​തി ആ​ക്ര​മി​ച്ചു.

അ​പേ​ക്ഷി​ച്ച​പ്പോ​ൾ താ​ലി തി​രി​കെ ന​ൽ​കി

കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ പ്ര​തി ഊ​രി​വാ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ര​ത്ന​കു​മാ​രി​യെ വ​ലി​ച്ചി​ഴ​ച്ച് മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര​യ്ക്ക​രി​കി​ലെ​ത്തി​ച്ച് അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും ഭീ​ഷ​ണി​പ്പെ​ടു​ത്തി കൈ​ക്ക​ലാ​ക്കി. മ​ട​ങ്ങു​ന്ന​തി​നി​ടെ ര​ത്ന​കു​മാ​രി അ​പേ​ക്ഷി​ച്ച​തി​നെതു​ട​ർ​ന്ന് താ​ലി​യും സു​ദ​ർ​ശ​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ത​കി​ടും തി​രി​കെ ന​ൽ​കി. വീ​ടി​ന് സ​മീ​പ​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ സി​സി​ടി​വിയി​ൽ പ്ര​തി ബൈ​ക്കി​ലെ​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഹൃ​ദ്‌രോഗി​യാ​യ സു​ദ​ർ​ശ​ന​നെ​യും ര​ത്‌​ന​മ്മ​യെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ദ​ശ​ന​ന്‍റെ കൈ​യ്ക്ക് പ​രി​ക്കു​ണ്ട്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധരെ ത്തി ​പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ര​ണ്ടു പ​വ​നും പ​ണ​വും മോ​ഷ്ടി​ച്ചു

ചേ​ര്‍​ത്ത​ല: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ടി​ന്‍റെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് ര​ണ്ടു പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ആ​റാ​യി​രം രൂ​പ​യും ര​ണ്ടാ​യി​രം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി​യും ഒ​രു മൊ​ബൈ​ല്‍ ഫോ​ണും മി​ക്‌​സി​യും ക​വ​ര്‍​ന്നു. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 14-ാം വാ​ര്‍​ഡി​ല്‍ കാ​ളി​കു​ളം ജം​ഗ്ഷ​ന് കി​ഴ​ക്കു​വ​ശം ക​ണ്ണാ​ട്ട് ല​ക്ഷ​മി ഭ​വ​നി​ല്‍ സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം.

വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മു​ഹ​മ്മ ക​പ്പേ​ള​വെ​ളി കെ.​ജെ. ജോ​സ​ഫി​ന്‍റെ (ബോ​ബ​ന്‍) സ്വ​ര്‍​ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​മാ​യ​ത്. ജോ​സ​ഫും ഭാ​ര്യ​യും മ​ക​നും മൂ​ന്നുദി​വ​സം മു​മ്പ് വേ​ളാ​ങ്ക​ണ്ണി തീ​ര്‍​ഥാ​ട​ന​ത്തി​നു പോ​യ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കി​ഴ​ക്കു​വ​ശ​ത്തെ മു​റി​യു​ടെ പു​റ​ത്ത് നി​ന്നു​ള്ള വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.
ട്രോ​ളി ബാ​ഗി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു പ​വ​നന്‍റെ ര​ണ്ടു വ​ള​ക​ളും അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റാ​യി​രം രൂ​പ​യും ര​ണ്ടാ​യി​രം രൂ​പ​യു​ടെ വി​ദേ​ശ​ക​റ​ന്‍​സി​യും മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന മി​ക്‌​സി​യും ന​ഷ്ട​പ്പെ​ട്ടു. അ​ല​മാ​രി​യി​ലെ​യും ട്രോ​ളി​ബാ​ഗി​ലെ​യും സാ​ധ​ന​ങ്ങ​ളെ​ല്ലാം വ​ലി​ച്ചു വാ​രി​യി​ട്ടി​രു​ന്നു. അ​ല​മാ​രി​യി​ലു​ണ്ടാ​യി​രു​ന്ന റോ​ള്‍​ഡ് ഗോ​ള്‍​ഡ് ആ​ഭ​ര​ണ​ങ്ങ​ള്‍ പു​റ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു.

ചേ​ര്‍​ത്ത​ല എ​സ്ഐ ​അ​തു​ല്‍​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ജൂ​ഡി എ​ന്ന പോ​ലീ​സ് നാ​യ വീ​ടി​ന് പ​രി​സ​ര​ത്ത് മ​ണം പി​ടി​ച്ച് ഓ​ടി​യെ​ങ്കി​ലും മ​തി​ലി​ന് പു​റ​ത്തേ​ക്കു പോ​യി​ല്ല.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജോ​സ​ഫും കു​ടും​ബ​വും ഏ​താ​ണ്ട് ഒ​രു​മാ​സം മു​മ്പാ​ണ് ഈ ​വീ​ട്ടി​ല്‍ താ​മ​സം തു​ട​ങ്ങി​യ​ത്. ഏ​താ​ണ്ട് ര​ണ്ടുമാ​സം മു​മ്പ് ഈ ​വീ​ട്ടി​ല്‍ ത​ന്നെ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ കു​ത്തി​ത്തുറ​ന്ന് വീ​ടി​ന​ക​ത്ത് ക​യ​റി 15,000 ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന പൈ​പ്പ് ഫി​റ്റിം​ഗ്‌​സു​ക​ള്‍ മോ​ഷ്ടി​ച്ചി​രു​ന്നു.
ആ ​സ​മ​യ​ത്ത് വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് വീ​ട്ടു​ട​മ ഉ​ണ്ണ​കൃ​ഷ്ണ​ന്‍ ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​വീ​ട്ടി​ല്‍ ത​ന്നെ ര​ണ്ടാ​മ​തും മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഒ​രു വീ​ട്ടി​ല്‍ ത​ന്നെ ര​ണ്ടാ​മ​തും മോ​ഷ​ണം ന​ട​ന്ന​ത് പോ​ലീ​സി​നെ കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മു​മ്പ് ന​ട​ന്ന മോഷ​ണ​ക്കേസ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത് പോ​ലീ​സി​ന് നാ​ണ​ക്കേ​ടാ​യി​രി​ക്കു​ക​യാ​ണ്.

 

Tags : Nattuvishesham District News Alappuzha 12 people injured

Recent News

Corehub Up