x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു


Published: November 20, 2026 05:12 AM IST | Updated: November 20, 2026 05:12 AM IST

എ​സ്. ആ​ദ​ര്‍​ശ് കു​മാ​ര്‍

മാ​വേ​ലി​ക്ക​ര: മ​റ്റൊ​രു സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. മാ​വേ​ലി​ക്ക​ര വി​ക്രം സാ​രാ​ഭാ​യി ഐ​ടി​ഐ​യി​ലെ ര​ണ്ടാം​വ​ര്‍​ഷ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി തെ​ക്കേ​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം സൗ​പ​ര്‍​ണി​ക​യി​ല്‍ ശാ​ന്ത​കു​മാ​റി​ന്‍റെ​യും രാ​ജി​യു​ടെ​യും മ​ക​ന്‍ എ​സ്. ആ​ദ​ര്‍​ശ് കു​മാ​ര്‍ (കി​ച്ചു- 21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.45 ഓ​ടെ മാ​വേ​ലി​ക്ക​ര-​ര​ണ്ടാം​കു​റ്റി റോ​ഡി​ല്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ആ​ദ​ര്‍​ശ് സു​ഹൃ​ത്തി​നൊ​പ്പം ഐ​ടി​ഐ​യി​ലേ​ക്ക് പോ​കും വ​ഴി കൊ​ച്ചു​പ​റ​മ്പി​ല്‍ ജം​ഗ്ഷ​നി​ല്‍ റോ​ഡ് ക്രോ​സ് ചെ​യ്യു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രു​ടെ പി​ന്ന​ല്‍ ത​ട്ടി ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. ഇ​ട​ത്തേ​ക്ക് ച​രി​ഞ്ഞ ബൈ​ക്ക് സ​മീ​പ​ത്തെ മ​തി​ലി​ല്‍ ഇ​ടി​ച്ച് ഓ​ട​യു​ടെ സ്ലാ​ബി​ലേ​ക്ക് ഇ​രു​വ​രും തെ​റി​ച്ചു വീ​ണു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ദ​ര്‍​ശി​നെ​യും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ആ​ദി​ദേ​വി​നെ​യും ഉ​ട​ന്‍ ത​ന്നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് ത​ട്ടാ​ര​മ്പ​ല​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ താ​മ​ര​ക്കു​ളം സ്വ​ദേ​ശി മ​നോ​ജും ഇ​യാ​ളു​ടെ മ​ക​നും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ആ​ദി​ദേ​വ് മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ആ​ദ​ര്‍​ശി​ന്‍റെ സ​ഹോ​ദ​രി: സാ​ന്ദ്ര.

Tags : ITI student dies nattuvishesham local news ITI student dies afte losing control

Recent News

Corehub Up