x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌നേഹാലയത്തിന്‍റെ കൈത്താങ്ങില്‍ വിജയകുമാറിന് പുതുജീവന്‍

വെബ് ഡെസ്ക്
Published: November 23, 2026 05:05 AM IST | Updated: November 23, 2026 05:05 AM IST

വി​ജ​യ​കു​മാ​ര്‍ ബ്ര​ദ​ര്‍ ഈ​ശോ​ദാ​സി​നും റി​യാ​സ് പി​ലാ​ത്ത​റ​യ്ക്കു​മൊ​പ്പം.

കാ​ഞ്ഞ​ങ്ങാ​ട്: ആ​റു വ​ര്‍​ഷം മു​ന്‍​പ് വീ​ടു​വി​ട്ടി​റ​ങ്ങി അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​ന് (48) സ്‌​നേ​ഹാ​ല​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ സ്വ​ന്തം കു​ടും​ബ​ത്തി​ലേ​ക്ക് മ​ട​ക്കം. പോ​ണ്ടി​ച്ചേ​രി​യി​ലെ പ​രേ​ത​നാ​യ കോ​ദ​ണ്ഡ​പാ​ണി​യു​ടെ മ​ക​നാ​യ വി​ജ​യ​കു​മാ​റി​നെ ഇ​ന്ന​ലെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ റി​യാ​സ് പി​ലാ​ത്ത​റ ത​മി​ഴ്‌​നാ​ട് പോ​ണ്ടി​ച്ചേ​രി​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ല്‍ എ​ത്തി​ച്ചു.

മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​യി തെ​രു​വി​ല്‍ അ​ല​യു​ക​യാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​നെ 2026 ഏ​പ്രി​ല്‍ 16നാ​ണ് ചെ​റു​പു​ഴ പൊ​ലി​സും റി​യാ​സും ചേ​ര്‍​ന്ന് സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് ബ്ര​ദ​ര്‍ ഈ​ശോ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ ല​ഭി​ച്ച കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ​യും പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യും വി​ജ​യ​കു​മാ​ര്‍ പൂ​ര്‍​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ദേ​ശം പോ​ണ്ടി​ച്ചേ​രി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ആ​റു​വ​ര്‍​ഷം മു​ന്‍​പ് വി​ജ​യ​കു​മാ​റി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കു​ടും​ബം ക​ടു​ത്ത ദുഃ​ഖ​ത്തി​ലും തെ​ര​ച്ചി​ലി​ലു​മാ​യി​രു​ന്നു.

സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ റി​യാ​സ് പി​ലാ​ത്ത​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പ്രി​യ​പ്പെ​ട്ട​വ​നെ തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ടും​ബം. സ്വ​ന്തം വീ​ട്ടു​കാ​രെ വീ​ണ്ടും കാ​ണാ​നാ​യ​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് വി​ജ​യ​കു​മാ​റും.

Tags : Snehalayam Nattuvishesham DistrictNews

Recent News

Corehub Up