x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​മി​ല്ല; 75 ഏ​ക്ക​റി​ലെ ഞാ​ർ ഉ​ണ​ങ്ങി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: November 23, 2026 06:44 AM IST | Updated: November 23, 2026 06:44 AM IST

പ​ടി​ക്ക​ൽ​പ്പാ​ടം ബാ​ബു​വി​ന്‍റെ പാ​ട​ത്തെ ഞാ​ർ ഉ​ണ​ങ്ങി​യ നി​ല​യി​ൽ.

കൊ​ടു​വാ​യൂ​ർ: ക​നാ​ൽ​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൊ​ടു​വാ​യൂ​രി​ലും പ​രി​സ​ര പ്ര​ദ്ര​ശ​ങ്ങ​ളി​ലു​മാ​യി 75 ഏ​ക്ക​റി​ൽ കൂ​ടു​ത​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഞാ​റ് ഉ​ണ​ങ്ങി​ന​ശി​ച്ചു.

പ​ടി​ക്ക​ൽ​പ്പാ​ടം, വാ​ക്കോ​ട്, കൊ​ങ്ങി​ണി​പ്പാ​ടം, പാ​മ്പൂ​രാ​മ്പൊ​റ്റ , ക​ണ്ണ​ന്തോ​ട്, പ​യ്യ​പ്പു​ള്ളി ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഞാ​റ് ഉ​ണ​ങ്ങി ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​മാ​സ​ത്തി​നു മു​ൻ​പാ​ണ് മീ​ങ്ക​ര​ഡാ​മി​ലെ വെ​ള്ളം ഒ​രു​ത​വ​ണ​യെ​ങ്കി​ലും എ​ത്തി​യ​ത്.

വീ​ണ്ടും ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കൂ​ട്ട​ലി​ലാ​ണ് ഞാ​റു​ന​ട്ട​ത്. മ​ഴ തീ​രെ ഇ​ല്ലാ​താ​യ​തും ക​നാ​ൽ വെ​ള്ളം എ​ത്താ​തും ഞാ​ർ പൂ​ർ​ണ​മാ​യും ഉ​ണ​ങ്ങാ​ൻ കാ​ര​ണ​മാ​യി. മി​ക്ക​സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി​ഭൂ​മി വി​ണ്ടു​കീ​റി​യ അ​വ​സ്ഥ​യി​ലാ​ണ്.

നി​ല​വി​ൽ മീ​ങ്ക​ര ഡാ​മി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള ജ​ലം മാ​ത്ര​മാ​ണു​ള്ള​ത്. ആ​ളി​യാ​ർ വെ​ള്ളം ല​ഭി​ച്ചാ​ലേ മീ​ങ്ക​ര​ഡാം നി​റ​യ്ക്കാ​നാ​വു​ക​യു​ള്ളു. ത​മി​ഴ്നാ​ട് ക​ടും​പി​ടി​ത്തം തു​ട​ർ​ന്നാ​ൽ ആ​ളി​യാ​ർ​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത പ്ര​ശ്ന​മാ​കും. നി​ല​മൊ​രു​ക്കാ​നും ഞാ​റു ന​ടാ​നു​മാ​യി ഏ​ക്ക​റി​ന് പ​തി​നാ​യി​രം രൂ​പ​വീ​ത​മെ​ങ്കി​ലും ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Tags : No water; paddy seedlings on 75 acres wither and die Nattuvishesham DistrictNews

Recent News

Corehub Up