x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ബ​ത്തേ​രി-​ബം​ഗ​ളൂ​രു സൂ​പ്പ​ര്‍ ഫാ​സ്റ്റ് പുനരാരംഭിക്കണം’

വെബ് ഡെസ്ക്
Published: September 21, 2026 04:03 AM IST | Updated: September 21, 2026 04:03 AM IST

പ്രതീകാത്മക ചിത്രം

മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് ഐ.സി. ബാലകൃഷ്ണൻ എം​എ​ല്‍​എ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: എ​ന്‍​എ​ച്ച് 766ലെ ​രാ​ത്രി​കാ​ല ഗ​താ​ഗ​ത​നി​രോ​ധ​ന​ത്തെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്ത​ലാ​ക്കി​യ ബ​ത്തേ​രി-​ബം​ഗ​ളൂ​രു കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു, മൈ​സൂ​രു ന​ഗ​ര​ങ്ങ​ളി​ല്‍​നി​ന്ന് രാ​ത്രി ബ​ത്തേ​രി​ക്ക് യാ​ത്ര​ചെ​യ്യു​ന്ന സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ​ര്‍​വീ​സ്. നി​ല​വി​ല്‍ എ​സി ബ​സ് സ​ര്‍​വീ​സു​ക​ള്‍ ല​ഭ്യ​മാ​ണെ​ങ്കി​ലും ഉ​യ​ര്‍​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര്‍​ക്ക് താ​ങ്ങാ​വു​ന്ന​ത​ല്ല. വി​വി​ധ കോ​ണു​ക​ളി​ല്‍ ആ​വ​ശ്യം ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ​ര്‍​വീ​സ് വി​ഷ​യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews service

Recent News

Corehub Up