x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ജോ​ലി തു​ട​ർ​ന്ന് ബി​എ​ൽ​ഒ​മാ​ർ; പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഫോം ​ശേ​ഖ​രി​ച്ചുതു​ട​ങ്ങി


Published: November 18, 2025 12:45 AM IST | Updated: November 18, 2025 12:45 AM IST


പ​ത്ത​നം​തി​ട്ട: സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ബി​എ​ൽ​ഒ​മാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ജി​ല്ല​യി​ൽ ഇ​ന്ന​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​സ്ഐ​ആ​ർ ഫോ​മു​ക​ളു​ടെ ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.


പൂ​രി​പ്പി​ച്ച ഫോ​മു​ക​ൾ വോ​ട്ട​ർ​മാ​ർ​ക്ക് നേ​രി​ട്ട് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് വോ​ട്ടു ചെ​യ്യു​ന്ന ബൂ​ത്തു​ക​ളി​ലാ​ണ് ബി​എ​ൽ​ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​മു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.


ഫോം ​പൂ​രി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഇ​തി​നി​ടെ ജോ​ലി​ഭാ​രം കാ​ര​ണം ബു​ദ്ധി​മു​ട്ടി​ലാ​യ ബി​എ​ൽ​ഒ​മാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളും രാഷ്‌ട്രീയ​ക​ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കി​നി​ട​യി​ലെ എ​സ്ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ഭാ​രം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ്ആ​ക്ഷേ​പം.


കു​റ​ഞ്ഞ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഫോ​മു​ക​ൾ പൂ​രി​പ്പി​ച്ച് ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം വോ​ട്ട​ർ​മാ​രെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

Tags : local nattuvishesham polling booths

Recent News

Corehub Up