x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടു കി​ലോ എം​ഡി​എം​എ പിടികൂടിയ കേ​സ്: അ​ന്വേ​ഷ​ണം ഡ​ൽ​ഹി​യി​ലെ ഇ​ട​നി​ല​ക്കാ​ര​നി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 6, 2026 02:17 AM IST | Updated: September 6, 2026 02:17 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ര​ണ്ട്‌ കി​ലോ എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ അ​ന്വേ​ഷ​ണം ഡ​ൽ​ഹി​യി​ലെ ഇ​ട​നി​ല​ക്കാ​ര​നി​ലേ​ക്ക്‌. മ​ട്ടാ​ഞ്ചേ​രി ച​ക്ക​ര​യി​ടു​ക്കി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​ട്ടാ​ഞ്ചേ​രി പു​തി​യ​റോ​ഡ് നൗ​ഫ​ൽ (32), മ​ട്ടാ​ഞ്ചേ​രി താ​ഴ​ക​ത്ത് വീ​ട്ടി​ല്‍ ടി ​എ സ​ഫീ​ർ (33) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡാ​ൻ​സാ​ഫ് സം​ഘം എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്‌.
പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നു​മാ​ണ്‌ എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന്‌ ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ്‌ ഡ​ൽ​ഹി​യി​ൽ നി​ന്നും രാ​സ​ല​ഹ​രി അ​യ​ച്ചി​രു​ന്ന​ത്‌. സ​ഫീ​ർ നേ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന്‌ കേ​സി​ൽ ആ​ലു​വ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്നു. അ​വി​ടെ​വ​ച്ചാണ് ഇ​യാ​ളെ പ​രി​ച​യ​പ്പെ​ട്ട​ത്‌. തു​ട​ർ​ന്നാ​ണ് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് മൂ​വ​രും ചേ​ർ​ന്ന്‌ ആ​സൂ​ത്രി​ത​മാ​യി ഡ​ൽ​ഹി​യി​ൽ നി​ന്നും എം​ഡി​എം​എ എ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്‌.

എ​യ​ര്‍​കൂ​ള​റു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ഇ​വ​ര്‍ ട്രെ​യി​നി​ല്‍ ല​ഹ​രി​വ​സ്‌​തു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്‌. പാ​ക്ക​റ്റ് പൊ​ട്ടി​ക്കാ​ത്ത ട​വ​ർ ഫാ​നി​ന​ക​ത്തും എ​യ​ര്‍​കൂ​ള​റി​ന​ക​ത്തും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ച എം​ഡി​എം​എ. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണ​ത്തി​ന്‌ ഒ​രു​ങ്ങു​ക​യാ​ണ് പൊ​ലി​സ്‌.

കൊ​ച്ചി​യി​ൽ എ​ത്തി​ക്കു​ന്ന എം​ഡി​എം​എ ചെ​റു​കി​ട വി​ൽ​പ​ന​ക്കാ​ർ​ക്ക്‌ പ​റ​ഞ്ഞു​റ​പ്പി​ച്ച തു​ക​ക്ക്‌ കൈ​മാ​റു​ന്ന​താ​യി​രു​ന്നു രീ​തി. നേ​രി​ട്ടും ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. വി​ദേ​ശി​ക​ൾ​ക്കു​ൾ​പ്പെ​ടെ എം​ഡി​എം​എ വി​റ്റി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്‌. ഇ​വ​രു​മാ​യി ഇ​ട​പാ​ട്‌ ന​ട​ത്തി​യി​രു​ന്ന​വ​ർ, ഇ​വ​രു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ്‌ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളെ​കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ടി​പി​ടി, മ​യ​ക്കു​മ​രു​ന്ന്‌, മോ​ഷ​ണം ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത്‌ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് നൗ​ഫ​ൽ. കാ​പ്പ ചു​മ​ത്തി​യി​ട്ടു​ണ്ട്‌. കാ​പ്പ വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന്‌ പൊ​ലി​സ്‌ പ​റ​ഞ്ഞു. റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ളെ ഉ​ട​ൻ ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പൊ​ലി​സ് അറിയിച്ചു.

Tags : MDMA NattuVishasham DistrictNews

Recent News

Corehub Up