കാഞ്ഞങ്ങാട്: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾക്ക് വെള്ളിക്കോത്ത് തുടക്കമായി. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. മനു, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. രാധിക, ബ്ലോക്ക് പഞ്ചായത്ത് അംഗം മാടിക്കാൽ നാരായണൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, സ്ഥിരം സമിതി അധ്യക്ഷരായ പി. കാവ്യ, സി. കുഞ്ഞാമിന, എം.വി. രാഘവൻ, യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.പി. ഷിലാസ് എന്നിവർ പങ്കെടുത്തു.
Tags : nattu vishesham District Kerala Festival