x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്ക​ട​ത്ത്: നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍


Published: January 8, 2026 11:24 PM IST | Updated: January 8, 2026 11:24 PM IST

മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം

ആ​ല​പ്പു​ഴ: ല​ഹ​രി​ക്കെ​തി​രേ  കേ​ര​ള പോ​ലീ​സ് ന​ട​ത്തിവ​രു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ഡി -​ഹ​ണ്ടി​ൽ കു​രു​ങ്ങി നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി. മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2022ല്‍ ​ഡ​ല്‍​ഹി ടെ​ക്നി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ സി​വി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നെ​ത്തി​യ മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം ഇ​പ്പോ​ള്‍ അ​വ​സാ​നവ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്.

രാ​സ​ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​യാ​ള്‍ ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം. തെ​ക്കേ ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് ബംഗളൂരുവി​ല്‍ ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം ല​ഹ​രി ഇ​ട​പാ​ടി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ട്ട് ഇ​ന്ത്യ​ന്‍ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു. ആ​ല​പ്പു​ഴ: ല​ഹ​രി​ക്കെ​തി​രേ  കേ​ര​ള പോ​ലീ​സ് ന​ട​ത്തിവ​രു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ഡി -​ഹ​ണ്ടി​ൽ കു​രു​ങ്ങി നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി.

മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2022ല്‍ ​ഡ​ല്‍​ഹി ടെ​ക്നി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ സി​വി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നെ​ത്തി​യ മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം ഇ​പ്പോ​ള്‍ അ​വ​സാ​നവ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്. രാ​സ​ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​യാ​ള്‍ ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം. തെ​ക്കേ ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് ബംഗളൂരുവി​ല്‍ ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം ല​ഹ​രി ഇ​ട​പാ​ടി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ട്ട് ഇ​ന്ത്യ​ന്‍ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ആ​ളു​ക​ളെ കാ​രി​യ​ര്‍​മാ​രാ​യി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ​ല​ഹ​രി ശൃം​ഖ​ല​യി​ല്‍ ഇ​യാ​ളെ​ക്കൂ​ടാ​തെ രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ​ത്തി​നെ​ന്ന പേ​രി​ല്‍ എ​ത്തി​യി​ട്ടു​ള​ള മ​റ്റു ച​ല ആ​ഫ്രി​ക്ക​ന്‍ പൗ​ര​ന്‍​മാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള​ള​താ​യി സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി ഇ​ട​പാ​ടി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ബി​റ്റ്കോ​യി​ന്‍, ക്രി​പ്റ്റോ ക​റ​ന്‍​സി​ക​ളാ​ക്കി ഇ​യാ​ള്‍ നൈ​ജീ​രി​യ​യി​ലേ​ക്ക് ക​ട​ത്തിവ​രി​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടി​യ മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീ​മി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത് എം​ഡി​എം​എ ഉ​ത്പാ​ദ​ന കേ​ന്ദ്ര​വും ഇ​യാ​ളു​ടെ  മ​റ്റു കൂ​ട്ടാ​ളി​ക​ളേ​യും ക​ണ്ടെ​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.കു​ഴ​ക്കി​യ അ​ന്വേ​ഷ​ണം; വി​ടാ​തെ പോ​ലീ​സ് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​ത്രി ബംഗളൂരുവില്‍നി​ന്ന്  ബി. ​ശ്യാം എ​ന്ന യു​വാ​വ്  ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 10 ഗ്രാം ​എം​ഡി​എം​എ എ​വി​ടെനി​ന്നു വ​ന്നെ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഇ​യാ​ളെ വ​ല​യി​ലാ​ക്കി​യ​ത്.

ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​ര്‍ അ​ന്വേ​ഷി​ച്ച കേ​സി​ല്‍ രാ​സ​ല​ഹ​രി ഇ​ട​പാ​ടി​ന് പ​ണം കൈ​മാ​റി​യ അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് നൈ​ജീ​രി​യ​യി​ലേ​ക്കു നീ​ണ്ട​ത്.   സിം​ബാ​ംവേ സ്വ​ദേ​ശി​യും പ​ഞ്ചാ​ബി​ലെ സ്വ​കാ​ര്യ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​യ തെ​ന്‍​ഡെ തെ​ല്‍​മ സ​ത്തം​ബ​ര എ​ന്ന യു​വ​തി​യു​ടെ പ​ഞ്ചാ​ബി​ലെ ഫ​ഗ്വാ​ര​യു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു ഈ ​കേ​സി​ല്‍ രാ​സ​ല​ഹ​രി​യു​ടെ പ​ണം കൈ​മാ​റി​യ​ത്.

ഈ ​യു​വ​തി 2023ല്‍ ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി രാ​ജ്യം വി​ട്ടി​രു​ന്നു. ബംഗളൂരു ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഫാ​ര്‍​മ​സി കോ​ള​ജി​ല്‍ പ​ഠ​ന​ത്തി​നുവ​ന്ന നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി എ​സെ എ​ബു​ബെ​ച്ക്വു ഫേ​വ​ര്‍ എ​ന്ന​യാ​ളാ​ണ് ഈ ​അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍, 2024ല്‍ ​ഇ​യാ​ളും രാ​ജ്യം വി​ട്ടു പോ​യി​രു​ന്നു. ഈ ​അ​ക്കൗ​ണ്ടി​ലേ​ക്കുവ​രു​ന്ന പ​ണ​വും രാ​സ​ല​ഹ​രി ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ആ​ശ​യ​വി​നി​മ​യ​വും ഇ​ന്ത്യ​ന്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് നൈ​ജീ​രി​യ​യി​ല്‍നി​ന്നാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. 

 ഈ ​ശൃം​ഖ​ല​യെ​പ്പ​റ്റി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ നൈ​ജീ​രി​യ​ന്‍ കേ​ന്ദ്ര​ത്തി​ല്‍നി​ന്നു നി​യ​ന്ത്രി​ക്കു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്കു വ​രു​ന്ന ല​ഹ​രി ഇ​ട​പാ​ടി​നു​ള്ള പ​ണം മ​റ്റു ചി​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്  ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​ല്‍ പ്ര​ധാ​ന അ​ക്കൗ​ണ്ട് ഡ​ല്‍​ഹി ടെ​ക്നി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​ക്കു​ന്ന നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം എ​ന്ന​യാ​ളി​ന്‍റെ പേ​രി​ലു​ള്ളതാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. 

ഡ​ല്‍​ഹി​യി​ലെ ദൗ​ല​ത്പൂ​ര്‍‍ എ​ന്ന സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന ഇ​യാ​ള്‍ എ​ടി​എം വ​ഴി പ​ണം പി​ന്‍​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചു. ഇ​യാ​ള്‍ ഇ​ട​ക്കി​ട​യ്ക്ക് ന​ട​ത്തി​യ ബംഗളൂരു, മും​ബൈ യാ​ത്ര​ക​ളും അ​ന്വേ​ഷ​ണസം​ഘം നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍‍ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍  18ന് ​നൂ​റ​നാ​ട് പ​ട​നി​ല​ത്ത് ജിം​നേ​ഷ്യം ന​ട​ത്തി വ​ന്ന ജി. ​അ​ഖി​ല്‍ രാ​ജെ​ന്ന യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍നി​ന്നും 50 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ നൂ​റ​നാ​ട് പോ​ലീ​സ് ഇ്‍​സ്പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ഖി​ല്‍​രാ​ജും കൂ​ട്ടാ​ളി​യും ജിം ​ട്രെ​യി​ന​റു​മാ​യ വി​ന്‍​രാ​ജും ചേ​ര്‍​ന്ന് ബംഗളൂരു മ​ത്തി​ക്ക​രൈ എ​ന്ന സ്ഥ​ല​ത്തുനി​ന്നു​മാ​ണ് എം​ഡി​എം​എ ശേ​ഖ​രി​ച്ച​തെ​ന്ന് തെ​ളി​ഞ്ഞു.

ബംഗളൂ രുവിലെ രാ​സ​ല​ഹ​രി വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​ബി​ദി​ന് 60,000 രൂ​പ ന​ൽ​കി​യാ​യി​രു​ന്നു ഇ​തു വാ​ങ്ങി​യ​ത്.തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ    ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 16ന് ​അ​ന്വേ​ഷ​ണ സം​ഘം ബംഗളൂരുവി ൽനി​ന്ന് കാ​സ​ര്‍​ഗോ​ഡ് നെ​ല്ലി​ക്കു​ന്ന് നാ​ക്ക​ര (തൈ​വ​ള​പ്പി​ല്‍) വീ​ട്ടി​ല്‍ എ​ന്‍.​എം.  മു​ഹ​മ്മ​ദ് ജാ​ബി​ദ് (31), ഇ​യാ​ളു​ടെ കൂ​ട്ടാ​ളി കോ​ഴി​ക്കോ​ട് നീ​ലേ​ശ്വ​രം ഓ​മ​ശേ​രി മാ​ങ്ങാ​പൊ​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സ​ഹ​ല്‍ (22) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​റ​സ്റ്റ് സ​മ​യ​ത്തും മു​ഹ​മ്മ​ദ് ജാ​ബി​ദി​ന്‍റെ ഫോ​ണി​ലേ​ക്ക് ല​ഹ​രി ആ​വ​ശ്യ​ക്കാ​രാ​യ യു​വ​തീ യു​വാ​ക്ക​ളു​ടെ മേ​സേ​ജു​ക​ള്‍ നി​ര​ന്ത​രം വ​ന്നു കൊ​ണ്ടി​രു​ന്നു. അ​ടു​ത്ത ഇ​ട​പാ​ടി​നു​ള്ള രാ​സ​ല​ഹ​രി വ​സ്തു ശേ​ഖ​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് മു​ഹ​മ്മ​ദ് ജാ​ബി​ദ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ് ജാ​ബി​ദി​ന്‍റെ അ​റ​സ്റ്റി​നുശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ലൈ​ബീ​രി​യ​ന്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് വാ​ട്സാ​പ്പ്ചാ​റ്റി​ല്‍ മാ​ത്രം ബ​ന്ധ​പ്പെ​ടു​ന്ന ഒ​രു ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍​ക്ക് വ​ന്‍​തോ​തി​ല്‍ എം​ഡി​എം​എ  കൈ​മാ​റു​ന്ന​തെ​ന്നും ഡ്രോ​പ് ആ​ൻ​ഡ് പി​ക് എ​ന്ന രീ​തി​യി​ലാ​ണ് ഇ​ട​പാ​ട് എ​ന്നും ഇ​ട​പാ​ടു​കാ​ര്‍ പോ​ലും ഇ​യാ​ളെ നേ​രി​ല്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​യി​രു​ന്നു. 

എ​ന്നാ​ല്‍, മു​ഹ​മ്മ​ദ് ജാ​ബി​ദ് പ​ണം കൈ​മാ​റ്റം ചെ​യ്ത വി​വി​ധ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച തെ​ളി​വു​ക​ള്‍ നൈ​ജീ​രി​യ​ന്‍ പൗ​ര​നാ​യ മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ വ്യ​ത്യ​സ്ത അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ന​യി​ച്ച​ത്. ഡ​ല്‍​ഹി, ബംഗളൂരൂ​ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ ഇ​തി​നി​ട​യി​ല്‍ രാ​ജ്യം വി​ട്ടു പോ​യ ഇ​യാ​ളെ നൈ​ജീ​രി​യ​യി​ല്‍ നി​ന്ന് എ​ത്യോ​പ്യ​യി​ലെ ആ​ഡി​സ് അ​ബാ​ബ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു വ​രും വ​ഴി ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍  12ന്  ​ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന്  വ​യ​നാ​ട് എ​ക്സൈ​സ് അ​സി​. ക​മ്മീ​ഷ​ണ​റാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

ക​ല്‍​പ്പ​റ്റ എ​ൻ​ഡി​പി​എ​സ് ്പെ​ഷ​ൽ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ അ​തി​സു​ര​ക്ഷാ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ച ഇ​യാ​ളെ നൂ​റ​നാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള അ​ന്വേ​ഷ​ണ സം​ഘം ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 

ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.  ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​നൊ​പ്പം നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​ർ,  അ​സി​. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​നു വ​ര്‍​ഗീ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ. ​ശ​ര​ത്, കെ. ​ക​ലേ​ഷ്, വി.​വി. ഗി​രീ​ഷ് ലാ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന സം​ഘ​മാ​ണ്  അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Tags : Drug smuggling nattuvishesham local news

Recent News

Corehub Up