x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ഴ്സ​ൽ സ​ർ​വീ​സി​ന്‍റെ മ​റ​വി​ൽ ല​ഹ​രി​ക​ട​ത്ത്; യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 8, 2026 01:36 AM IST | Updated: July 8, 2026 01:36 AM IST

അ​ജ്മ​ൽ

കൊ​ട​ക​ര: പാ​ഴ്സ​ൽ സ​ർ​വീ​സി​ന്‍റെ മ​റ​വി​ൽ ഐ​ഷ​ർ​ലോ​റി​യി​ൽ മാ​ര​ക രാ​സ​ല​ഹ​രി ക​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ.

ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ധാ​ന ക​ണ്ണി​യും തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​യാ​ളു​മാ​യ വ​ല​പ്പാ​ട് മു​രി​യാ​തോ​ട് പോ​ക്കാ​ക്കി​ല്ല​ത്ത് അ​ജ്മ​ൽ (29) ആ​ണു പി​ടി​യി​ലാ​യ​ത്. കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്നു ലോ​റി​യി​ൽ കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന​തി​നി​ട​യി​ൽ ക​ർ​ണാ​ട​ക ചി​ക്ക​ബെ​ല്ലാ​പൂ​രി​ലെ പ​രേ​ശാ​ന്ദ്ര എ​ന്ന സ്ഥ​ല​ത്തു​വ​ച്ചാ​ണ് ഇ​യാ​ളെ കൊ​ട​ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​റി​മാ​ൻ​ഡ് ചെ​യ്തു.

മേ​യ് 22നു ​കാ​ൽ​കി​ലോ​യോ​ളം എം​ഡി​എം​എ​യും എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളു​മാ​യി ചെ​ന്ത്രാ​പ്പി​ന്നി എ​ട​മു​ട്ടം പു​ളി​ഞ്ചോ​ട് മം​ഗ​ല​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫാ​സി​ൽ(35) പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​തി​ൽ നി​ന്നാ​ണു ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​ത് അ​ജ്മ​ലി​നു വേ​ണ്ടി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.

കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണ ബി​സി​ന​സ് ന​ട​ത്തി​വ​ന്ന ഇ​യാ​ൾ ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ക​ള​മ​ശേ​രി ആ​സ്ഥാ​ന​മാ​യ പാ​ഴ്സ​ൽ ക​ന്പ​നി​യി​ലെ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ഫാ​സി​ൽ ഓ​ടി​ച്ച ലോ​റി​യി​ലെ കാ​ർ​ഗോ ബോ​ക്സു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു 198.3 ഗ്രാം ​എം​ഡി​എം​എ​യും നാ​ല് എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

കൊ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ജെ​ർ​ലി​ൻ വി. ​സ്ക​റി​യ, എ​എ​സ്ഐ വി.​ഡി. അ​ജി, ജി​എ​സ് സി​പി​ഒ പി.​കെ. സ​ജീ​ഷ് കു​മാ​ർ, ടി.​എ​സ്. സ​ഹ​ദ്, സി​പി​ഒ ശ്രീ​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​ജ്മ​ലി​നെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Drug smuggling Nattuvishesham District news

Recent News

Corehub Up