വെള്ളൂന്നി ഇടവകയിൽ വികാരി ഫാ.ജോണി ഇലവുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ പരിസ്ഥിതി ലോലമായി വിജ്ഞാപനം ചെയ്യാനുള്ള കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി.
കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനം റദ്ദു ചെയ്യുക, പരിസ്ഥിതി സംരക്ഷണ പരിപാടികൾ കർഷകസൗഹൃദമായി ആസൂത്രണം ചെയ്ത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രൂപതയിലെ ഇടവകളിൽ ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിച്ചു. ഓരോ ഇടവകയിലും വികാരി, കൈകാരൻമാർ, കമ്മിറ്റി അംഗങ്ങൾ, കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകിയ ദിനാചരണം വിശ്വാസികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
തോമാട്ടുചാൽ സെന്റ് തോമസ് ഇടവകയിൽ ഫാ.മാർട്ടിൻ പുതുശേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചേലക്കൽ, ജിൻസണ് പുളിമൂട്ടിൽ, ജോണ്സണ് ചിറയത്ത്, അഗസ്റ്റിൻ ചേറാടി, ജോജി കുരീക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ബത്തേരി അസംപ്ഷൻ ഇടവകയിൽ വികാരി ഫാ.തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജേക്കബ് മുക്കത്ത്, സാജു പുലിക്കോട്ടിൽ, ചാൾസ് വടശേരി, സെബാസ്റ്റ്യൻ ചക്കാലക്കൽ, അലക്സ് കോരമംഗലം, ഔസേപ്പച്ചൻ തേക്കാനത്ത്, ലൂക്കോസ് തറപ്പേൽ എന്നിവർ പ്രസംഗിച്ചു.
നടവയൽ ഇടവകയിൽ ആർച്ച് പ്രീസ്റ്റ് ഫാ,വിൻസന്റ് കളപ്പുര ഉദ്ഘാടനം ചെയ്തു. സജി ഇരട്ടമുണ്ടയ്ക്കൽ, സാബു നിരപ്പിൽ, വിൻസന്റ് ചേരവേലിൽ, ഇ.കെ. പൗലോസ്, ജയിംസ് കളർതൊട്ടി, അതുൽ ജോസ്,പി.ഡി. ജോസഫ്, അന്നക്കുട്ടി ഉണ്ണിക്കുന്നിൽ, മേഴ്സി സാബു എന്നിവർ പ്രസംഗിച്ചു.
തേനേരി ഫാത്തിമ മാതാ ദേവാലയത്തിൽ വികാരി ഫാ.പോൾ എടയകൊണ്ടാട്ട് ഉദ്ഘാടനം ചെയ്തു. സിറിയക്ക് തെക്കേയറയ്ക്കൽ, ബിനു തോമസ് ഏറനാട്, ടോമി പരിയാരം, ജോസ് മരിയാലയം, ബേബി കൈതമറ്റം, ബാബു പുളിക്കാപള്ളി, സജി മുളളങ്ങാട്ടിൽ, ജയിംസ് കല്ലറക്കൽ എന്നിവർ പ്രസംഗിച്ചു.
ദ്വാരക സെൻറ് അൽഫോൻസ ഇടവകയിൽ ഫൊറോന വികാരി ഫാ.ജോണി മലയിൽ ഉദ്ഘാടനം ചെയ്തു.ജോസ് വല്ലപ്ര, റെനിൽ കഴുതാടിയിൽ എന്നിവർ പ്രസംഗിച്ചു.
വടക്കനാട് ഇടവകയിൽ വികാരി ഫാ.ജോസ് മോളോപറന്പിൽ ഉദ്ഘാടനം ചെയ്തു. ജോസ് ചുണ്ടാട്ട് അധ്യക്ഷത വഹിച്ചു. വാളവയൽ ഇടവകയിൽ വികാരി ഫാ.ബാബു മാപ്ലശേരി ഉദ്ഘാടനം ചെയ്തു. ജോസ് വാഴപ്പള്ളി, ബെന്നി ആക്കാംചേരി, സാബു ഐക്കരക്കാനായി എന്നിവർ പ്രസംഗിച്ചു.
പഴൂർ സെന്റ് ആന്റണീസ് ഇടവകയിൽ വികാരി ഫാ.ജോസ് മേച്ചേരി ഉദ്ഘാടനം ചെയ്തു. ചെറിയാൻ ആലുങ്കൽ അധ്യക്ഷത വഹിച്ചു.
വൈത്തിരി ഇടവകയിൽ വികാരി ഫാ.ജോർജ് പടിഞ്ഞാറയിൽ ഉദ്ഘാടനം ചെയ്തു. ഷിബി ആന്റണി കണ്ണാട്ടുപറസിൽ, നിതിൻ ഉതുമൂട്ടിൽ, ബിജു പീറ്റർ എന്നിവർ പ്രസംഗിച്ചു.
ചിത്രഗിരി സെൻറ് ജോർജ് ഇടവകയിൽ വികാരി ഫാ.റിജോസ് അരുമയിൽ ഉദ്ഘാടനം ചെയ്തു. ജോഷി കാരക്കുന്നേൽ, ബേബി പ്ലാനവനാകുഴി, ജോസ് അങ്ങാടിയത്ത് എന്നിവർ പ്രസംഗിച്ചു.
മീനങ്ങാടി അസീസി ഇടവകയിൽ വികാരി ഫാ.ജോമോൻ സേവ്യർ ഉദ്ഘാടനം ചെയ്തു. വി.ഡി. രാജു വേങ്ങത്താനത്ത് അധ്യക്ഷത വഹിച്ചു. ജോയി പുളിക്കൽ, ബേബി മഠത്തിൽ, ഫിലോമിന എന്നിവർ പ്രസംഗിച്ചു.
ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വികാരി ഫാ.ജയിംസ് ചെട്ടിയാശേരി ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ സെന്റ് വിൻസന്റ് ഇടവകയിൽ ഫൊറോന വികാരി ഫാ.ബിജു കോയിക്കാട്ട് ഉദ്ഘാടനം ചെയ്തു. സിബി ഒഴുകയിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ട്രഷറർ സജി ഫിലിപ്പ്, ജിബോയി വൈപ്പന, ഷിബിൻ കാഞ്ഞിരത്തിങ്കൽ, ഡിന്‍േറാ ജോസ് എന്നിവർ പ്രസംഗിച്ചു.
റിപ്പണ്‍ ഇടവകയിൽ വികാരി ഫാ.സണ്ണി മഠത്തിലും മീനങ്ങാടി ഇടവകയിൽ വികാരി ഫാ.ജോമോൻ സേവ്യറും തോണിച്ചാലിൽ ഫാ.ബിജോ കറുകപ്പള്ളിയും ഉദ്ഘാടനം ചെയ്തു.
വയനാടിന് പുറത്ത് ചുങ്കക്കുന്ന് ഇടവകയിൽ വികാരി ഫാ.ബിജു മാവറ ഉദ്ഘാടനം ചെയ്തു. ബിജു പോൾ, പോൾ ചീരാൻവേലി, സാലി കണ്ണന്താനം, മിനി കൊട്ടാരം എന്നിവർ പ്രസംഗിച്ചു.
ഒറ്റപ്ലാവ് ഇടവകയിൽ ഫാ.ജോസ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. ജോസ് കുടക്കച്ചിറ, ബാബു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
വെള്ളൂന്നി ഇടവകയിൽ വികാരി ഫാ.ജോണി ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ജോണ്‍സ് കുര്യാക്കോസ് തൊട്ടിയിൽ, ബാബു താണിപള്ളി എന്നിവർ പ്രസംഗിച്ചു.
പാൽചുരം ഇടവകയിൽ വികാരി ഫാ.പ്രതീഷ് കിഴക്കൻപുതുപ്പള്ളി ഉദ്ഘാടനം ചെയ്തു. സോണി പൂത്തറ, ജോസഫ് കൊച്ചുത്തറ എന്നിവർ പ്രസംഗിച്ചു.
ശാന്തിഗിരി ഇടവകയിൽ വികാരി ഫാ.നിതിൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. ബാബു കക്കാട്ട്, ടോമി കാലായിൽ എന്നിവർ പ്രസംഗിച്ചു.
അന്പായത്തോട് ഇടവകയിൽ വികാരി ഫാ.സിബിൻ ഇടക്കുടി ഉദ്ഘാടനം ചെയ്തു. മാത്യു കൊച്ചുതറയിൽ പ്രസംഗിച്ചു. അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഇടവകയിൽ ഫാ. സെബിൻ ഐക്കരത്താഴത്ത് ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ താഴത്തെമുറിയിൽ പ്രസംഗിച്ചു
Tags :