നിലന്പൂർ:ആദിവാസി ഉന്നതികളിലെ ഭക്ഷ്യവിതരണം വിലയിരുത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി ഉന്നതി സന്ദർശിക്കുകയും ഊര് മൂപ്പൻ വലിയ വെളുക്കനുമായും മുതിർന്ന വനിത നീലി, മറ്റു ഉന്നതി നിവാസികൾ എന്നിവരുമായും സംസാരിച്ചു.
ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, താലൂക്ക് സപ്ലൈ ഓഫീസർ ബാലകൃഷ്ണൻ, ജൂണിയർ സൂപ്രണ്ട് ഷാജിമോൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ അബ്ദുൾ മജീദ്, വിനീത, ഡിഡിപിഒ ഷാഹിന, ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു, എം.എസ്. ദിനേശ് കുമാർ, പി.എ. സജി എന്നിവരും കമ്മീഷനൊപ്പം അനുഗമിച്ചു.
പാലക്കയം അങ്കണവാടിയും ഇടിവണ്ണ ഗവണ്മെന്റ് എൽപി സ്കൂളും സന്ദർശിച്ച കമ്മീഷൻ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം പരിശോധിക്കുകയും മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിനാൽ ഷിഗെല്ല പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഭക്ഷണ വിതരണത്തിലും പരിസര ശുചിത്വത്തിലും കർശന ശ്രദ്ധ പുലർത്തണമെന്ന് നിർദേശം നൽകി.
Tags : nattu vishesham Food Commission visits