x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​റ​സ്ട്രി ക്ല​ബ്ബു​ക​ളു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ശി​ല്​പ​ശാ​ല​യും


Published: July 4, 2026 05:27 AM IST | Updated: July 4, 2026 05:27 AM IST

മ​ല​പ്പു​റ​ത്ത് ഫോ​റ​സ്ട്രി ക്ല​ബ്ബു​ക​ളു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ശി​ല്​പ​ശാ​ല​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​സ്മി​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം: സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സ്കൂ​ൾ ഫോ​റ​സ്ട്രി ക്ല​ബ്ബു​ക​ളി​ലെ ഗ്രീ​ൻ ക​ണ്‍​സ​ർ​വേ​റ്റ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഗ്രീ​ൻ ക​ണ്‍​സ​ർ​വേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി ശി​ല്​പ​ശാ​ല​യും കേ​ര​ള വ​നം,വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫോ​റ​സ്ട്രി ക്ല​ബ് ലോ​ഗോ​യു​ടെ വി​ത​ര​ണ​വും മ​ല​പ്പു​റം കോ​ട്ട​പ്പ​ടി മു​ൻ​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​പി.​സ്മി​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് കെ.​എ. മു​ഹ​മ്മ​ദ് സൈ​നു​ൽ ആ​ബി​ദി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, നി​ല​ന്പൂ​ർ സൗ​ത്ത് ഡി​വി​ഷ​ൻ, ജി. ​ധ​നി​ക്ലാ​ൽ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ യ​മു​ന, 2025 വ​ന​മി​ത്ര പു​ര​സ്കാ​ര ജേ​താ​വ് ജോ​ളി ജോ​സ​ഫ്, കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​പി. ജ​യ​പ്ര​കാ​ശ്,

നാ​ഷ​ണ​ൽ ഗ്രീ​ൻ ക്രോ​പ്സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഒ. ​ഹ​മീ​ദ​ലി, മ​റ്റ് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​റ​സ്ട്രി ക്ല​ബു​ക​ളു​ടെ ലോ​ഗോ വി​ത​ര​ണം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജി. ​ജി​തേ​ഷ് അ​നി​ൽ നി​ർ​വ​ഹി​ച്ചു.

വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വാ​യ ജോ​ളി ജോ​സ​ഫി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up