x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​വീ​സ് സൗ​ഹൃ​ദ​ന​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം: എ​ന്‍​ജി​ഒ സം​ഘ്


Published: May 17, 2026 12:54 AM IST | Updated: May 17, 2026 12:54 AM IST

എ​ന്‍​ജി​ഒ സം​ഘ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ന​ന്ദ​കു​മാ​റും സെ​ക്ര​ട്ട​റി സി.​ആ​ര്‍. സ​ബി​ന്‍​കൃ​ഷ്ണ​യും

ക​ണ്ണൂ​ര്‍: ഇ​ട​ത് സ​ര്‍​ക്കാ​രി​ന് ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ തി​രി​ച്ച​ടി​യി​ല്‍ നി​ന്ന് പാ​ഠ​മു​ള്‍​ക്കൊ​ണ്ട് സി​വി​ല്‍ സ​ര്‍​വീ​സ് സൗ​ഹൃ​ദ​ന​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ പു​തി​യ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് എ​ന്‍​ജി​ഒ സം​ഘ് 47-ാം ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

താ​വ​ക്ക​ര ഈ​ക്കോ​സ് ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​നം എ​ന്‍​ജി​ഒ സം​ഘ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​സ്. ഹ​രി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​കെ. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ് ഉ​ത്ത​ര​കേ​ര​ള പ്രാ​ന്ത​സ​ഹ​കാ​ര്യ​വാ​ഹ് പി.​പി. സു​രേ​ഷ്ബാ​ബു പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍​ജി​ഒ സം​ഘ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​മി​തി​യം​ഗം കെ.​പി. രാ​ജേ​ഷ്‌​കു​മാ​ര്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സ​ജീ​വ​ന്‍ ചാ​ത്തോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​വി. ന​ന്ദ​കു​മാ​ര്‍-​പ്ര​സി​ഡ​ന്‍റ്, വി.​വി. അ​ശോ​ക​ന്‍, കെ. ​പ്ര​ശാ​ന്ത്, ഇ. ​അ​ജി​ത, എം. ​നാ​രാ​യ​ണ​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, സി.​ആ​ര്‍. സ​ബി​ന്‍​കൃ​ഷ്ണ-​സെ​ക്ര​ട്ട​റി, പ്ര​ശാ​ന്ത് കോ​റോ​ത്ത്, എം.​എ. ല​നി​ത്ത്, എം.​കെ. ന​ജീ​ബ് ബാ​ബു, വി. ​ബാ​ല​കൃ​ഷ്ണ​ന്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, ടി.​എ​ന്‍. പ്ര​ശാ​ന്ത്-​ട്ര​ഷ​റ​ര്‍, കെ. ​ഗാ​ന-​വ​നി​താ ക​ണ്‍​വീ​ന​ര്‍, എ.​കെ. സൈ​ജു, എം. ​ര​ജി​ലേ​ഷ്, സി. ​ശ്രീ​രാ​ജ്, സി.​എ​ച്ച്. ശ്രീ​ഹ​രി, എം. ​മ​നേ​ഷ്-​ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍, സ​ജീ​വ​ന്‍ ചാ​ത്തോ​ത്ത്, കെ.​കെ. സ​ന്തോ​ഷ്, പി.​കെ. ജ​യ​പ്ര​കാ​ശ്, ആ​ര്‍.​കെ. പ്ര​മോ​ദ്-​സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, എം.​കെ. പ്ര​മോ​ദ​ന്‍-​ഓ​ഡി​റ്റ​ര്‍.

Tags : Government nattuvishesham local news

Recent News

Corehub Up