x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൗ​ത്യ​ബോ​ധം കു​ടും​ബ​ത്തെ മ​ഹ​ത്ത​ര​മാ​ക്കും: മാ​ര്‍ നെ​ല്ലി​ക്കു​ന്നേ​ല്‍

വെബ് ഡെസ്ക്
Published: November 24, 2026 10:55 PM IST | Updated: November 24, 2026 10:55 PM IST

മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നൊ​പ്പം.

മു​രി​ക്കാ​ശേ​രി: ദൗ​ത്യ​ങ്ങ​ള്‍ ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​ത്തോ​ടെ ന​ട​പ്പാ​ക്കു​മ്പോ​ഴാ​ണ് ജീ​വി​തം ധ​ന്യ​മാ​കു​ന്ന​തെ​ന്നും പ​ര​സ്പ​ര​മു​ള്ള സ​ഹ​ക​ര​ണ​വും സ​മ​ര്‍​പ്പ​ണ​വു​മാ​ണ് കു​ടും​ബ​ങ്ങ​ളെ ഭ​ദ്ര​മാ​ക്കു​ന്ന​തെ​ന്നും ഇ​ടു​ക്കി ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍. ഇ​ടു​ക്കി രൂ​പ​ത ഫാ​മി​ലി അപ്പൊ​സ്ത​ലെ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ജൂ​ബി​ലേ​റി​യ​ന്‍​സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ല്‍ സ്‌​നേ​ഹ​ത്തി​ന്‍റെ​യും വി​ശ്വ​സ്ത​ത​യു​ടെ​യും സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും ധ​ന്യ​വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ദ​മ്പ​തി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യാ​ണ് ജൂ​ബി​ലി സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ് ന​രി​തൂ​ക്കി​ല്‍ പ്ര​സം​ഗി​ച്ചു.
പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ​യും സ​ന്യാ​സ​ത്തി​ന്‍റെ​യും ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു. സി​ല്‍​വ​ര്‍ ജൂ​ബി​ലേ​റി​യ​നും മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​യ കൊ​ച്ചു​റാ​ണി ജോ​സ​ഫ് ജൂ​ബി​ലേ​റി​യ​ന്മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സം​ഗി​ച്ചു.

മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച പ്രാ​ര്‍​ഥ​നാ​നൃ​ത്തം, മാ​ര്‍​ഗം​ക​ളി, പ​ണി​ക്ക​ന്‍​കു​ടി ക്വീ​ന്‍ മേ​രി പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൃ​ത്താ​വി​ഷ്‌​കാ​രം, ജൂ​ബി​ലി ആ​ശം​സാ​ഗാ​നം എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന് മി​ഴി​വേ​കി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​നൂ​പ് കു​ന്നേ​ല്‍ ന​ന്ദി പ​റ​ഞ്ഞു. വി​വാ​ഹ​കൂ​ദാ​ശ​യു​ടെ പ​വി​ത്ര​ത​യും ക്രൈ​സ്ത​വ കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ മ​ഹ​ത്വ​വും വി​ളി​ച്ചോ​തി​യ സം​ഗ​മം ദാ​മ്പ​ത്യ​വി​ശ്വ​സ്ത​ത​യു​ടെ ഉ​ദാ​ത്ത മാ​തൃ​ക​ക​ള്‍​ക്ക് ആ​ദ​ര​വേ​കു​ന്ന​തി​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ള്‍ പു​തു​ത​ല​മു​റ​യി​ലേ​ക്കു പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​യി മാ​റി.

Tags : A Sense of Mission Will Make a Family Great Mission NattuVishesham DistrictNews

Recent News

Corehub Up