x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി ഒ​റ്റ​പ്പെ​ട്ട വീ​ട്ടി​ൽ

വെബ് ഡെസ്ക്
Published: August 5, 2026 12:46 AM IST | Updated: August 5, 2026 12:46 AM IST

പേ​രൂ​ർ ഓ​ണേ​ട്ട് ഒ.​ആ​ർ. രാ​ജേ​ഷി​ന്‍റെ വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ​നി​ന്നു​ള്ള പ്ര​ള​യ ദൃ​ശ്യം.

ഏ​റ്റു​മാ​നൂ​ർ: ഓ​മ​നി​ച്ചു വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ വി​ട്ടു​പോ​കാ​ൻ മ​ന​സു വ​രാ​തെ വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ൽ ക​ഴി​യു​ക​യാ​ണ് പേ​രൂ​ർ അ​ര​യ​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഓ​ണേ​ട്ട് ഒ.​ആ​ർ. രാ​ജേ​ഷും ഭാ​ര്യ സു​നി​ത​യും.
മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ വീ​ട് ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വെ​ള്ളം ക​യ​റി. പോ​ർ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​റും ബൈ​ക്കും സ്‌​കൂ​ട്ട​റും പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി. ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തും വെ​ള്ളം ക​യ​റി ന​ശി​ച്ചു.

മ​റ്റ് വീ​ടു​ക​ളി​ൽ ഉ​ള്ള​വ​രെ​ല്ലാം ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​റി​യെ​ങ്കി​ലും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു പോ​കാ​ൻ മ​ന​സ് അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ക​ഴി​യു​ക​യാ​ണ് ദ​മ്പ​തി​ക​ൾ. ര​ണ്ടു പ​ട്ടി​ക​ളും ഒ​രു പൂ​ച്ച​യു​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. പ്ര​ള​യ​ജ​ലം നി​റ​ഞ്ഞ് കി​ണ​ർ ഉ​പ​യോ​ഗശൂ​ന്യ​മാ​യി. ഇ​ന്ന​ലെ കു​ടി​വെ​ള്ളം തീ​ർ​ന്ന​തോ​ടെ ചി​ല സു​ഹൃ​ത്തു​ക്ക​ൾ നീ​ന്തി​യെ​ത്തി വെ​ള്ളം ന​ൽ​കു​ക​യാ​യി​രു​ന്നു. ന​ല്ല ഒ​ഴു​ക്കു​ള്ള​തി​നാ​ൽ വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ ദ​മ്പ​തി​ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ല.

Tags : Nattuvishesham Local News house alone pets

Recent News

Corehub Up