സമ്മാനദാനം ഡോ. ഷൈജു ഏലിയാസ് നിർവഹിക്കുന്നു.
തിരുവമ്പാടി: അൽഫോൻസ കോളജിന്റെ വാർഷിക കലാ-കായിക ഫെസ്റ്റായ "ആക്ടിസൺ 26'ന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റായ സ്മാഷ് അരീനയിൽ അൽഫോൻസ കോളജ് ജേതാക്കളായി. പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12 ടീമുകൾ പങ്കെടുത്തു.
ഫൈനലിൽ കോഴിക്കോട് ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയെ പ്രതിനിധീകരിച്ച് മത്സരിച്ച സൗരവ് ജെ- ആൽഫി സാംസൺ സഖ്യത്തെ നേരിട്ടുള്ള രണ്ട് ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് അൽഫോൻസ കോളജിന്റെ നൈജിൽ ബിനു-മുഹമ്മദ് നിഹാൽ സഖ്യം കിരീടം നേടിയത്. വിജയികൾക്കുള്ള സമ്മാനദാനം കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് നിർവഹിച്ചു.
ഫെസ്റ്റ് ക്യൂറേറ്റർ ഫാ. ജിയോ മാത്യു, യൂണിയൻ അഡ്വൈസർ സബിൻ തോമസ്, ജനറൽ ക്യാപ്റ്റൻ മുഹമ്മദ് സാബിത്ത് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Tags : Alphonsa College wins title in badminton badminton NattuVishesham DiോstrictNews