പുലാമന്തോൾ:പാലൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ രഥോത്സവത്തോടനുബന്ധിച്ചുള്ള കാവടി പുറപ്പാടിന് തുടക്കമായി.
ഫെബ്രുവരി ഒന്നു വരെയാണ് രഥോത്സവം. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മലർപൂജ, ഉഷപൂജ, വിശേഷാൽപ്പൂജ എന്നിവയ്ക്കു ശേഷം കാവടിക്കൂട്ടങ്ങൾ പഞ്ചാരിമേളത്തിന്റെ അകന്പടിയോടെ തട്ടകത്തമ്മയുടെ ആലഞ്ചേരി ക്ഷേത്രം വലം വച്ച് ആറ്റുപുറത്തു മനയിലെത്തി കൃഷ്ണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ കാവടി പൂജ ചെയ്ത് ഗൃഹസന്ദർശനം നടത്തി ക്ഷേത്രത്തിൽ തിരിച്ചെത്തി.
തുടർന്നുള്ള ദിവസങ്ങളിൽ 10 ദേശങ്ങളിൽ കാവടി ഗൃഹസന്ദർശനം നടത്തും. വൈകീട്ട് ദീപാരാധനയും തായന്പകയും വിശേഷാൽ പൂജയും സമാധി സ്വാമികൾക്ക് ഗുരു പൂജയും പഞ്ചാരിമേളവും നടക്കും.
26നാണ് തൃക്കൊടിയേറ്റം. നിത്യവും ചുറ്റുവിളക്കും നിറമാലയും നടക്കുമെന്ന് ക്ഷേത്രം പൂജാരി പാലൂർ ഉണ്ണികൃഷ്ണ പണിക്കർ അറിയിച്ചു.