കണ്ണൂർ: തോട്ടട ഗവ. പോളിടെക്നിക് കോളജിൽ നാലു ദിവസങ്ങളിലായി നടന്നു വന്ന ഇന്റർ പോളി കലോത്സവം "കാർണേഷൻ 2026' കലാ കിരീടം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് സ്വന്തമാക്കി.
തൃപ്രയാർ ഗവ. ശ്രീരാമ രണ്ടാം സ്ഥാനവും തിരൂർ സീതി സാഹേബ് മെമ്മോറിയൽ പോളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനത്തെ വിവിധ പോളിടെക്നിക്കുകളിൽ നിന്നായി 2000 ത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. സമാപന സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ടി.ഒ. മോഹനൻ എംഎൽഎ, കണ്ണൂർ മേയർ പി. ഇന്ദിര, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ (ജനറൽ) ടി.ടി. മഞ്ജുഷ, പ്രിൻസിപ്പൽമാരായ ഡോ. ആഷ സുകുമാരൻ, സി. സ്വർണ, ഡോ. സി.സി. മഞ്ജു, നന്ദജ് ബാബു, ടി പി. അഖില, ടി.പി. ആദർശ്, കെ.യു. അഭിലാഷ്, ജോയൽ തോമസ് എന്നിവർ പ്രസംഗിച്ചു.