x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ഹു​ലേ​യ​ന്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 14, 2026 04:21 AM IST | Updated: July 14, 2026 04:21 AM IST

അറസ്റ്റിൽ


നെ​യ്യാ​റ്റി​ന്‍​ക​ര: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ല്‍ ക​യ​റി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ല്‍ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ഹു​ലേ​യ​ന്‍ ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി.
ക​മു​കി​ന്‍​കോ​ട് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ബാ​ഹു​ലേ​യ​നും കൂ​ട്ടാ​ളി​യും ചേ​ര്‍​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സി​ല്‍ ബാ​ഹു​ലേ​യ​നാ​ണ് ഒ​ന്നാം പ്ര​തി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ ഊ​ര്‍​ജി​ത​മാ​യ തെ​ര​ച്ചി​ലി​ല്‍ ര​ണ്ടാം പ്ര​തി​യെ നേ​ര​ത്തെ പി​ടി​കൂ​ടി. കൃ​ത്യ​ത്തി​നു ശേ​ഷം ബാ​ഹു​ലേ​യ​ന്‍ ഒ​ളി​വി​ല്‍ പോ​യിരുന്നു. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ല്‍ സി​പി​ഒ മാ​രാ​യ നി​ഥി​ന്‍, ര​തീ​ഷ്, മ​ഹേ​ഷ് എ​ന്നി​വ​രും ഉ​ള്‍​പ്പെ​ട്ടു.

 

Tags : Nattuvishesham LocalNews arrested

Recent News

Corehub Up