x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ: യു​ഡി​എ​ഫി​ല്‍ പ്ര​തി​സ​ന്ധി, പോ​ലീ​സ് കേ​സു​ക​ള്‍ ര​ണ്ടാ​യി


Published: June 10, 2026 11:10 PM IST | Updated: June 10, 2026 11:10 PM IST

പാ​ലാ: കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണം കൈ​യാ​ളു​ന്ന സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യും ത​മ്മി​ലു​ള്ള ഭി​ന്ന​ത​ക​ൾ​ക്കൊ​ടു​വി​ൽ പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ൽ. ആ​റ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും മൂ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും മൂ​ന്ന് സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളും ഒ​രു കെ​ഡി​പി അം​ഗ​വും ഒ​രു സ്വ​ത​ന്ത്ര അം​ഗ​വും ചേ​ര്‍​ന്ന മു​ന്ന​ണി​യാ​ണ് ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ല്‍​നി​ന്നു സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ പു​റ​ത്തു​പോ​യി. ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ര​ണ്ട് പോ​ലീ​സ് കേ​സു​ക​ള്‍ ഇ​തി​നോ​ട​കം വ​ന്നു​ക​ഴി​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ലെ ബി​ജു മാ​ത്യൂ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ആ​ദ്യ കേ​സ്. ചെ​യ​ർ​പേ​ഴ്സ​ൺ ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ്.

കൊ​ട്ടാ​ര​മ​റ്റ​ത്തെ ഓ​ട്ടോ സ്റ്റാ​ന്‍​ഡി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു തു​ട​ക്കം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ ബി​നു പു​ളി​ക്ക​ക്ക​ണ്ടം ത​ന്നെ കൈ​യേ​റ്റം ചെ​യ്തെ​ന്നു​കാ​ട്ടി ബി​ജു മാ​ത്യൂ​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ചേം​ബ​റി​ൽ പോ​ലീ​സ് എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ടാം പ​രാ​തി​യു​ണ്ടാ​യത്.

ത​ന്‍റെ ചേം​ബ​റി​ൽ​നി​ന്നു സു​പ്ര​ധാ​ന​മാ​യ ഫ​യ​ലും അ​തി​നു​ള്ളി​ലി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള വാ​ച്ചും മോ​ഷ​ണം പോ​യെ​ന്ന് ആ​രോ​പി​ച്ച് ദി​യ ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ്. കൗ​ണ്‍​സി​ല​ര്‍ ബി​ജു മാ​ത്യൂ​സും മൂ​ന്നു പോ​ലീ​സു​കാ​രും ത​ന്‍റെ ചേം​ബ​റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ​യോ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ​യോ അ​നു​വാ​ദ​മി​ല്ലാ​തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്‌​ക്കെ​തി​രേ സെ​ക്ര​ട്ട​റി​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

കൗ​ണ്‍​സി​ല​ര്‍ ബി​ജു മാ​ത്യൂ​സും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രും ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കാ​തെ പ്യൂ​ണി​നെ​ക്കൊണ്ട് ബ​ല​മാ​യി ചേം​ബ​ർ തു​റ​പ്പി​ച്ച് അ​ക​ത്തു​ക​യ​റി​യെ​ന്നും വി​വ​ര​മ​റി​ഞ്ഞ് താ​ന്‍ ഓ​ഫീ​സി​ലെ​ത്തു​മ്പോ​ള്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം ബി​ജു മാ​ത്യൂ​സ് നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശം ത​ന്‍റെ ഓ​ഫീ​സ് മേ​ശ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തു പോ​ലു​ള്ള ഫ​യ​ല്‍ ഇ​രി​ക്ക​ന്ന​തു ക​ണ്ട​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തംചെ​യ്ത് ബി​ജു മാ​ത്യൂ​സ്

പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് താ​ന്‍ അ​വ​ർ​ക്കൊ​പ്പം ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ ചേം​ബ​റി​ൽ പോ​യ​ത്. മൂ​ന്ന് പോ​ലീ​സു​കാ​രും ക്ല​ര്‍​ക്കും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ത​ന്നെ കൈ​യേ​റ്റം ചെ​യ്ത വി​ഷ​യം പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി നി​ര്‍​ദേ​ശം പാ​ലി​ച്ചാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ന​ഗ​ര​സ​ഭ​യി​ല്‍ കു​ടും​ബ​പ​ര​മാ​യി എ​ടു​ക്കു​ന്ന തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ബി​ജു മാ​ത്യു​സ് പ​റ​ഞ്ഞു.

ന​ഷ്ട​പ്പെ​ട്ട​ത് സു​പ്ര​ധാ​ന ഫ​യ​ൽ: ദി​യ

ത​ന്‍റെ ചേം​ബ​റി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ട​ത് സു​പ്ര​ധാ​ന ഫ​യ​ലെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം. ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. ക്ല​ര്‍​ക്കി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് താ​ക്കോ​ല്‍ വാ​ങ്ങി​യ​ത്. ബി​ജു മാ​ത്യൂ​സി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ഒ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ദി​യ വ്യ​ക്ത​മാ​ക്കി.
സി​സി​ടി​വി കാ​മ​റ​ക​ള്‍
സ്ഥാ​പി​ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ്
ന​ഗ​ര​സ​ഭ ഓ​ഫീ​സ് സ​മു​ച്ച​യം സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണ​മെ​ന്നും വി​വാ​ദ​ങ്ങ​ള​ല്ലാ​തെ ഒ​ന്നും ഇ​വി​ടെ ന​ട​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ​റ​ഞ്ഞു.

Tags : Nattuvishesham Local News Pala Nagar Sabha Police cases

Recent News

Corehub Up