x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ളി​മ്പി​ക് ഫോ​റ​സ്റ്റ്: വൃ​ക്ഷ​ത്തൈ ന​ട്ടു


Published: June 12, 2026 03:04 AM IST | Updated: June 12, 2026 03:04 AM IST

ചെ​റു​വ​ത്തൂ​ർ: തൃ​ക്ക​രി​പ്പൂ​രി​ൽ 23ന് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​മ്പി​ക് ദി​നാ ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ഒ​ളി​മ്പി​ക് ഫോ​റ​സ്റ്റ്- വൃ​ക്ഷ​തൈ ന​ടീ​ൽ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കു​ന്ന താ​യ്‌​ല​ൻ​ഡ് മാ​വി​ൻ തൈ ​സ്കൂ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം ന​ട്ട് ച​ല​ച്ചി​ത്ര ന​ട​ൻ ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി കാ​യി​കം, ഐ​ക്യം, ഹ​രി​തം എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ തൈ​ക​ൾ ന​ടും.

ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​തീ​ഷ് മീ​ത്ത​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​അ​ച്യു​ത​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. ഗീ​ത, സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​വി. പ​ദ്മ​നാ​ഭ​ൻ, ജി​ല്ലാ ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. രാ​ജ​ശേ​ഖ​ര​ൻ, പി.​വി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Nattuvishesham Local Desk Olympic ForesT Tree planting

Recent News

Corehub Up