x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ​യി​ൽ പു​തി​യ ഓ​ട്ടോ​സ്റ്റാ​ൻ​ഡ് ഉ​ട​ൻ; പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു


Published: June 12, 2026 02:56 AM IST | Updated: June 12, 2026 02:56 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ ടൗ​ണി​ൽ നാ​ലാ​മ​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡ് എ​ന്ന തീ​രു​മാ​നം പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ പി​ച്ചു. എ​ല​ഗ​ൻ​സ് ബാ​റി​ന്‍റേ​യും ജോ​സ്കോ ജ്വ​ല്ല​റി ബി​ൽ​ഡിം​ഗി​ന്‍റേ​യും ഇ​ട​യി​ലു​ള്ള ബൈ​പാ​സ് റോ​ഡി​ലാ​ണ് ഓ​ട്ടോ​സ്റ്റാ​ൻ​ഡ് വ​രു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡി​ന് തൊ​ട്ട​ടു​ത്താ​ണ് സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കു​ന്ന​ത്.12 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കാ​ണ് ഇ​വി​ടെ പാ​ർ​ക്കിം​ഗി​ന് അ​നു​വാ​ദ​മു​ള്ള​ത്.

മൂ​ന്ന് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ നി​ന്നു റൊ​ട്ടേ​ഷ​ൻ സ​മ്പ്ര​ദാ​യ​ത്തി​ലാ​യി രി​ക്കും ഓ​ട്ടോ​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ നി​ല​വി​ൽ സ്വ​കാ​ര്യ കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​മാ​ണി​ത്.

മേ​ലെ ബ​സാ​ർ, ന​ടു​ബ​സാ​ർ, ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം എ​ന്നി​ങ്ങ​നെ മൂ​ന്ന് സ്റ്റാ​റ്റാ​ൻ​ഡു​ക​ളി​യാ​യി 97 ഓ​ട്ടോ​ക​ളാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. നേ​ര​ത്തെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ​യും പോ​ലീ​സി​ന്‍റേ​യും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും യോ​ഗം ര​ണ്ടു ത​വ​ണ ചേ​ർ​ന്നി​രു​ന്നു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ലീ​ന വി​ല്യം​സ്, ല​ളി​ത ബാ​ബു, കെ.​ഡി. പ്ര​വീ​ൺ, സെ​ക്ര​ട്ട​റി ബി​റ്റാ​ജ് തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local Desk New auto stand Cherupuzha soon

Recent News

Corehub Up