ഗർഭാശയഗള കാൻസർ പ്രതിരോധ വാക്സിനേഷൻ കാന്പയിൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത ഉ്ദഘാടനം ചെയ്യുന്നു.
പാലക്കാട്: ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിനായുള്ള ദേശീയ എച്ച്പിവി വാക്സിനേഷൻ കാന്പയിന് പാലക്കാട് ജില്ലയിൽ തുടക്കമായി.
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ. സെൽവരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.എ.കെ. അനിത വിഷയാവതരണം നടത്തി. നഗരസഭാ കൗണ്‍സിലർ എം. പ്രശോഭ്, വനിതാ ശിശുവികസന ഓഫീസർ പ്രേംന മനോജ് ശങ്കർ, പാലക്കാട് അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ രമേഷ് പാറപ്പുറം, പാലക്കാട് ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ഹേമ വാര്യർ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീജ, ജില്ലാ നഴ്സിംഗ് ഓഫീസർ സി. ലക്ഷ്മി, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്. സയന, ഡിപിഎച്ച്എൻ ടി.പി. രമ എന്നിവർ പ്രസംഗിച്ചു.
Tags : Cervical cancer nattuvishesham local news