ജയ അജിത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പുരസ്കാരം സമ്മാനിക്കുന്നു.
പത്തനംതിട്ട: ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണന്റെ മൂന്നാം ചരമവാർഷികം കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും മികച്ച അധ്യാപകനുള്ള പുരസ്കാരദാനവും നടന്നു.
അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. മികച്ച അധ്യാപകർക്കുള്ള മൂന്നാമത് കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം പറക്കോട് അമൃത ഗേൾസ് ഹൈസ്കൂളിലെ ജയ അജിത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി വിതരണം ചെയ്തു.
രക്ഷാധികാരി സാമുവേൽ കിഴക്കുപുറം അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, സെക്രട്ടറി സലിം പി. ചാക്കോ, പുരസ്കാര ജേതാവ് ജയ അജിത്ത്,
സണ്ണി മർക്കോസ്, അലക്സ് കെ. പോൾ, പ്രീത് ചന്ദനപ്പള്ളി, കെ.ആർ.കെ. പ്രദീപ്, സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ, എം.കെ. വാസു, ടി. എ. പാലമൂട്, പി.വി. ഹരിഹരൻ, അജിത് കുമാർ, കെ.പി. രവി, സന്തോഷ് ശ്രീരാഗം, റെജി പ്ലാന്തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.