മുൻ മന്ത്രി അഡ്വ. വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര: കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന എം. വേണുഗോപാലന്തന്പി അനുസ്മരണം കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.സി. സെല്‍വരാജ് അധ്യക്ഷനായി. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി, അഡ്വ. എസ്.കെ. അശോക് കുമാര്‍, അഡ്വ. കെ. വിനോദ് സെന്‍, ആര്. സുമകുമാരി, ആര്.ഒ. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
എൻ.കെ. പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം. വേണുഗോപാലൻ തമ്പി അനുസ്മരണം സ്വദേശാഭിമാനി പാർക്കിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷനായി. ഗാന്ധി മിത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിൻകര ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ മന്ത്രി അഡ്വ. വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം. വേണുഗോപാലൻ തമ്പി അനുസ്മരണം എൻ. ശക്തൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നാർഡ് ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ അധ്യക്ഷത വഹിച്ചു. കെപിസിസി വിചാർ വിഭാഗ് നടത്തിയ അനുസ്മരണ സമ്മേളനം ആശുപത്രി ജംഗ്ഷനിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. വിനോദ് സെൻ അധ്യക്ഷത വഹിച്ചു.
Tags : M. Venugopalan Thampi Remembrance Remembrance NattuVishesham DiോstrictNews