എൽത്തുരുത്ത് സെന്റ് മേരീസ് പള്ളിയുടെ ഇടവക ഭൂമിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചെന്നാരോപിച്ച് തൃശൂർ തഹസിൽദാർ, അരണാട്ടുകര വില്ലേജ് ഓ
തൃശൂർ: എൽത്തുരുത്ത് സെന്റ് മേരീസ് പള്ളിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധനടപടികൾ സ്വീകരിച്ചു എന്ന ആരോപണം നേരിടുന്ന തഹസീൽദാർ, അരണാട്ടുകര വില്ലേജ് ഓഫീസർ എന്നിവർക്കെതിരേ നടപടി ആവശ്യപ്പെട്ടു ജനകീയ ധർണ നടത്തി.
താലൂക്ക് ഓഫീസിനുമുന്നിൽ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥനടപടിക്കെതിരേ നിയമപരമായി പോരാട്ടം നടത്തുമെന്നും നീതിലഭിക്കുംവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എൽത്തുരുത്ത് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോയ് കുത്തൂർ, അതിരൂപത കുടുംബകൂട്ടായ്മ തൃശൂർ ഫൊറോന കേന്ദ്രസമിതി കണ്‍വീനർ അഡ്വ. ജോസഫ് ഡി. മേനാച്ചേരി, കൈക്കാരൻമാരായ ബി.ഐ. ജസ്റ്റിൻ, സി.ടി. ടോമി എന്നിവർ പ്രസംഗിച്ചു.