x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് റിക്കാർ​ഡ് വ​രു​മാ​നം:


Published: November 30, 2025 05:52 AM IST | Updated: November 30, 2025 05:52 AM IST

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് റിക്കാർ​ഡ് വ​രു​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 6.43 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ഡി​പ്പോ ഈ ​കാ​ല​യ​ള​വി​ൽ നേ​ടി​യ​ത്. ചെ​ങ്ങ​ന്നൂ​ർ-പ​മ്പാ സ​ർ​വീ​സു​ക​ളി​ലെ വ​ർ​ധി​ച്ച യാ​ത്രാ​നി​ര​ക്കാ​ണ് വ​രു​മാ​നം കൂ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം.


ന​വം​ബ​ർ 14 മു​ത​ൽ 26 വ​രെ​യു​ള്ള 13 ദി​വ​സ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഡി​പ്പോ 1,23,93,183 രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് നേ​ടി​യ​ത്. ക​ഴി​ഞ്ഞവ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ല​ഭി​ച്ച​ത് 1,17,49,606 രൂ​പ​യാ​യി​രു​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 6,43,577 രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം നേ​ടാ​ൻ ഡി​പ്പോ​യ്ക്ക് സാ​ധി​ച്ചു.


ഈ ​വ​ർ​ഷം 1822 ട്രി​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ക​ഴി​ഞ്ഞവ​ർ​ഷം ഇ​ത് 1789 ആ​യി​രു​ന്നു. 33 ട്രി​പ്പു​ക​ളാ​ണ് ഇ​ത്ത​വ​ണ അ​ധി​ക​മാ​യി ന​ട​ത്തി​യ​ത്. നി​ല​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 85,843 യാ​ത്ര​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 2064 യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ സ​ർ​വീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.


പ​മ്പ സ​ർ​വീ​സി​നാ​യി ബ​സു​ക​ൾ ഓ​ടി​യ ദൂ​ര​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി. ക​ഴി​ഞ്ഞവ​ർ​ഷം 1,49,836 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു എ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് 1,56,944 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ന്നു. 7108 കി​ലോ​മീ​റ്റ​റാ​ണ് മു​ൻ വ​ർ​ഷ​ത്തേക്കാ​ൾ അ​ധി​ക​മാ​യി സ​ഞ്ച​രി​ച്ച​ത്.


പ​മ്പ സ​ർ​വീ​സി​നാ​യി ഡി​പ്പോ​യി​ലെ ഉ​ൾ​പ്പെ​ടെ ആ​കെ 64 ബ​സു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ർ​ക്ക്‌​ഷോ​പ്പ് ജീ​വ​ന​ക്കാ​രെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഡി​പ്പോ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വി​രി​വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫി​സ​ർ കെ.​കെ. സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Tags : local nattuvishesham KSRTC depot

Recent News

Corehub Up