x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​നുസ​മീ​പം വാ പിളർന്ന് ഓ​ട

വെബ് ഡെസ്ക്
Published: September 8, 2026 11:05 PM IST | Updated: September 8, 2026 11:05 PM IST

മൂ​ടി​യി​ല്ലാ​ത്ത ഓ​ട.


മാ​ന്നാ​ർ: ഗ​താ​ഗ​ത തി​ര​ക്കേ​റെ​യു​ള്ള മാ​ന്നാ​റി​ലെ സം​സ്ഥാ​ന പാ​ത​യി​ൽ മൂ​ടി​യി​ല്ലാ​തെ കി​ട​ക്കു​ന്ന ഓ​ട അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തു​ന്നു.​ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ഗേ​ൾ​സ് സ്കൂ​ളി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് ക​ട​ന്നു​പോ​കു​ന്ന പൊ​തു​മ​രാ​മ​ത്ത്‌ വ​കു​പ്പി​ന്‍റെ ഓ​ട​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

നാ​യ​ർസ​മാ​ജം ഹ​യ​ർ​ സെ​ക്ക​ൻ​റ​റി സ്കൂ​ൾ, ബോ​യ്സ് ഹൈ​സ്കൂ​ൾ, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ടിടി​ഐ, ഗ​വ.​എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റുക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാപ​ക​രും മ​റ്റ് യാ​ത്ര​ക്കാ​രും ക​ട​ന്നുപോ​കു​ന്ന വ​ഴി​യി​ലാ​ണ് മൂ​ടി​ക​ളി​ല്ലാ​ത്ത ഓ​ട സ്ഥി​തി ചെ​യ്യു​ന്ന​ത്. കാ​ൽ​ന​ട​യാ​യും സൈ​ക്കി​ളി​ലു​മാ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥിക​ൾ വ​ലി​യവാ​ഹ​ന​ങ്ങ​ൾ ക​ണ്ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​പ​ക​ട​ത്തി​ൽപ്പെടു​ന്ന​ത് പ​തി​വാ​ണ്.

തി​രു​വ​ല്ല-മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ൽ മാ​ന്നാ​ർ കു​റ്റി​യി​ൽ​മു​ക്ക് പെ​ട്രോ​ൾ​പ​മ്പി​ന് തെ​ക്ക്ഭാ​ഗം മു​ത​ൽ സ്കൂ​ൾ​ ക​വാ​ടം വ​രെ ഏ​ക​ദേ​ശം നൂ​റു​മീ​റ്റ​ർ വ​രെ നീ​ള​ത്തി​ലു​ള്ള ഓ​ട​യു​ടെ ഭാ​ഗം മൂ​ടി​ക​ളി​ല്ലാ​തെ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ത​യോ​രം ഉ​യ​ർ​ത്തി ഇന്‍റ​ർ​ലോ​ക്ക് ചെ​യ്ത് വീ​തി കൂ​ട്ടി​യ​തോ​ടെ ഓ​ട​യു​ടെ​ ഭാ​ഗം റോ​ഡ് നി​ര​പ്പി​ൽനി​ന്നും താ​ഴ്ന്നു.

ഇ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി പൈ​പ്പി​ട്ട കു​ഴി​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ​തോ​ടെ പ​രി​ഹാ​ര​മാ​യി​ട്ടാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു വി​ഭാ​ഗം മാ​ന്നാ​ർ സെ​ക‌്ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പാ​ത​യോ​ര​ത്ത് ഇ​ന്‍റർ​ലോ​ക്ക് പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത​ത്.

തി​രു​വ​ല്ല- മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ കോ​യി​ക്ക​ൽ ജം​ഗ്ഷ​ന് തെ​ക്കു​മു​ത​ൽ പ​ന്നാ​യി ​പാ​ലം​വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​ങ്ങും ഇ​ങ്ങും തൊ​ടാ​തെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കാ​തെ നി​ർ​മി​ച്ചി​ട്ടു​ള്ള ഓ​ട​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി​ക​ൾ മു​മ്പ് ത​ന്നെ​യു​ണ്ട്.

ഇ​തി​ൻ​മേ​ലു​ള്ള കോ​ൺ​ക്രീ​റ്റ് മൂ​ടി​ക​ൾ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ബ​ല​ക്ഷ​യ​ത്തി​ലും മി​ക്ക​തി​ന്‍റെയും വ​ശ​ങ്ങ​ൾ അ​ട​ർ​ന്ന​നി​ല​യി​ലു​മാ​ണ്.സ്റ്റോ​ർ മു​ക്കി​ൽ മാ​ത്രം കു​റ​ച്ചു​ദൂ​രം പു​തി​യ ഓ​ട നി​ർ​മി​ച്ചെ​ങ്കി​ലും പ​ഴ​യ ഓ​ട​ക​ൾ റോ​ഡി​നേ​ക്കാ​ൾ താ​ഴ്ന്ന​തും വീ​തി​യും ആ​ഴ​വും കു​റ​ഞ്ഞ​തു​മാ​ണ്.

പ​രു​മ​ല​ക്ക​ട​വ് മു​ത​ൽ പോ​സ്റ്റ് ഓ​ഫീസ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഓ​ട​ക​ളു​ടെ മേ​ൽമൂ​ടി​ക​ൾ കാ​ൽ​ന​ട, ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് എ​ന്നും അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്. യാ​ത്ര​ക്കാ​ർ ഇ​തി​നു മു​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ കാ​ലു​ക​ൾ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ലെ വ​ട​വി​ൽ കു​ടു​ങ്ങി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​റു​ണ്ട്.

ത​ക​ർ​ന്നുകി​ട​ന്ന ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നാ​ളു​ക​ൾ​ക്ക് മു​മ്പ് മൂ​ടി​ക​ൾ നേ​രെ​യാ​ക്കി കോ​ൺ​ക്രീ​റ്റ് ചെ​യ്തെ​ങ്കി​ലും അ​പ​ക​ട​ര​മാ​യ ഭാ​ഗ​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​യാ​ണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up