x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​സ്ത സ്ഥാ​പ​ക​ദി​നം ആ​ച​രി​ച്ചു


Published: June 27, 2026 05:42 AM IST | Updated: June 27, 2026 05:42 AM IST

സ​മ​സ്ത സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റം സു​ന്നി മ​ഹ​ലി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ള്ള മു​സ്‌ലി​യാ​ർ പ​താ​ക ഉ​യ​ർ​ത്തു​ന്നു.

മ​ല​പ്പു​റം: ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ട്ട സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​യു​ടെ സ്ഥാ​പ​ക​ദി​നം ജി​ല്ല​യി​ൽ വി​പു​ല​മാ​യി ആ​ച​രി​ച്ചു. സ്ഥാ​പ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​സ്ത​യു​ടെ ച​രി​ത്രം, സേ​വ​ന​പാ​ര​ന്പ​ര്യം, വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ അ​നു​സ്മ​രി​ച്ച് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ, പ​താ​ക ഉ​യ​ർ​ത്ത​ൽ, പ്രാ​ർ​ഥ​നാസം​ഗ​മം, മ​ഖാം സി​യാ​റ​ത്ത് എ​ന്നി​വ ന​ട​ന്നു.

സ​മ​സ്ത ജി​ല്ലാ ആ​സ്ഥാ​ന​മാ​യ മ​ല​പ്പു​റം സു​ന്നി മ​ഹ​ലി​ൽ ന​ട​ന്ന സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ള്ള മു​സ്‌ലി​യാ​ർ പ​താ​ക ഉ​യ​ർ​ത്തി.

സ​മ​സ്ത ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. റ​ഹ്മാ​ൻ ഫൈ​സി കാ​വ​നൂ​ർ, എ​സ്എം​എ​ഫ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, എ​സ്‌്‌വൈ​എ​സ് ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം എ​ട​ക്ക​ര, സ​യ്യി​ദ് കെ.​കെ.​എ​സ്. ബാ​പ്പു​ട്ടി ത​ങ്ങ​ൾ, ഷാ​ഹു​ൽ ഹ​മീ​ദ് മേ​ൽ​മു​റി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

പാ​ണ​ക്കാ​ട് മ​ഖാ​മി​ൽ ന​ട​ന്ന സി​യാ​റ​ത്തി​ന് സ​മ​സ്ത ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. റ​ഹ്മാ​ൻ ഫൈ​സി കാ​വ​നൂ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ​സ്ത​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up