പേരൂര്‍ക്കട: ജില്ലയില്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേര്‍ന്നു. വേനല്‍ ചൂടുമായി ബന്ധപ്പെട്ട് സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാമ്പ് ശല്യം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ജി. നിര്‍മല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍മാര്‍, ശുചിത്വമിഷന് അംഗങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Tags : nattu vishesham Review meeting Collectorate