ശലഭം 2026 ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ശലഭം 2026 ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പത്തനംതിട്ടയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കല്‍ അധ്യക്ഷത വഹിച്ചു.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുക, രക്ഷിതാക്കള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബഡ്സ് ഡേ ദിനാചരണം സംഘടിപ്പിക്കുന്നത്.
ഒരാഴ്ച നീണ്ടുനിന്ന ബഡ്സ് സ്ഥാപനതല ആഘോഷങ്ങളുടെ സമാപനമായാണ് ജില്ലാതല സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചത്. നിലവില്‍ ജില്ലയില്‍ 12 ബഡ്സ്, ബിആര്‍സി സ്ഥാപനങ്ങളിലായി 690 കുട്ടികള്‍ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പരിപാടിയുടെ ഭാഗമായി മലയാളി മങ്ക, മലയാളി ശ്രീമാന്‍ മത്സരങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ഫോക്ലോര് അക്കാദഡമി അവാര്‍ഡ് ജേതാവ് ആദര്‍ശ് ചിറ്റാര്‍ നയിച്ച നാടന്‍പാട്ടും അരങ്ങേറി.
പെരുനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ആർ. നീന, പത്തനംതിട്ട നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ആർ. ലേഖ, പത്തനംതിട്ട യൂണിയന് ബാങ്ക് ബ്രാഞ്ച് മാനേജര്‍ എഫ്. ഹരിത, കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.ഡി. ആതിര, എസ്ഐഎസ്ഡി ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Shalabham 2026 Onam Celebration