കുറവിലങ്ങാട്: സംസ്ഥാന കാർഷിക വികസന കർഷക കേമ വകുപ്പ്, കൃഷിഭവൻ എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത വിസ്മയം പദ്ധതിക്ക് തുടക്കമിട്ടു. സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിലാണ് പദ്ധതി ആരംഭിച്ചത്. പഞ്ചായത്തംഗം കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.
സമഗ്ര പച്ചക്കറി - പുഷ്പ ഉത്പ്പാദന യജ്ഞം പദ്ധതിയായ ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ചെണ്ടുമല്ലി തൈകൾ നട്ട് പ്രസിഡന്റ് സിബി മാണിയും പരിസ്ഥിതി വാരാചരണ സമാപനവും പരിസ്ഥിതി വാരാചരണ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർഥികൾക്കുള്ള സമ്മാനദാനവും വൈസ് പ്രസിഡന്റ് ഷിജി തോമസും നിർവഹിച്ചു.
സ്കൂൾ ഗാർഡൻ പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈകൾ സ്കൂൾ അധികാരികൾക്ക് നൽകി പഞ്ചായത്തംഗം ബിജു കുര്യനും സ്കൂൾ വിദ്യാർഥികളിൽ കൃഷി പരിചയപ്പെടുത്തുന്ന കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പരീക്ഷണ കൃഷി വിജ്ഞാന വിനോദ പരിശീലന പഠന പദ്ധതിയായ കൃഷികൊഞ്ചലിന്റെ ഉദ്ഘാടനം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടവും സ്കൂളുകളിൽ കാർഷിക ക്ലബ് രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള കുഞ്ഞിളം കൈകൾ @ സ്കൂൾ കാർഷിക ക്ലബ് ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.ആർ. ഷിബുവും നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ അഗസ്റ്റിൻ, കൃഷി ഓഫീസർ ബി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local Desk The green wonder Kuravilangadu