പുല്ലമ്പാറ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിച്ച പുല്ലമ്പാറ പഞ്ചായത്തിലെ ചക്കക്കാട് - മൂഴി -ഒലീക്കര റോഡിന്റെ ഉദ്ഘാടനം ഡി.കെ മുരളി എംഎൽഎ നിർവഹിച്ചു.പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയകുമാരി അധ്യക്ഷത വഹിച്ചു. 40 ലക്ഷം രൂപ വിനിയോഗിച്ചാണ് 2.5 കി.മീറ്റർ ദൂരമുള്ള റോഡ് നവീകരിച്ചത്.
ചക്കക്കാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി. ശ്രീകണ്ഠൻ, മെമ്പർമാരായ മിനി ആർ.മുരളി, പുല്ലമ്പാറ ദിലീപ്, അനിൽകുമാർ, അനീഷ്, തുടങ്ങിയവർ പങ്കെടുത്തു.