വാടാനപ്പിള്ളിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡിലെ കുഴി മൂടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരം ഡിസിസി ജനറൽ സെക്രട്ടറി സി.എം. നൗ
വാടാനപ്പിള്ളി: കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡിലെ മരണക്കുഴി മൂടാത്തതിൽ കോൺഗ്രസ് പ്രതിഷേധം. തൃശൂർ - വാടാനപ്പിള്ളി സംസ്ഥാനപാതയിൽ വാടാനപ്പിള്ളി അൽമാവ് സെന്ററിലാണ് കുഴിച്ചത്. റോഡ് വെട്ടിപ്പൊളിച്ച ശേഷം പൈപ്പ് സ്ഥാപിച്ചെങ്കിലും മണ്ണ് റോഡിൽ പരന്നുകിടക്കുന്നതിനാൽ ബൈക്ക് യാത്രക്കാർ നിരന്തരംവീണ് അപകടത്തിൽപ്പെടുകയാണ്.
തൃശൂർ റോഡിന്റെ ആൽമാവ് ജംഗ്ഷൻ മുതൽ ശ്രീനാരായണഗുരു കോർണർ വരെയുള്ള റോഡാണ് അപകടക്കെണിയായി മാറിയത്. റോഡ് ടാറിംഗ് ചെയ്യാത്തതിനാൽ കോൺഗ്രസ് 10, 12 വാർഡ് കമ്മിറ്റികളാണ് സംയുക്തമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്.
ഡിസിസി സെക്രട്ടറി സി.എം. നൗഷാദ് ഉദ്ഘാടനംചെയ്തു. പത്താം വാർഡ് പ്രസിഡന്റ് സുനിൽ വാലത്ത് അധ്യക്ഷതവഹിച്ചു. പത്താംവാർഡ് പ്രസിഡന്റ് സുനിൽ വാലത്ത് അധ്യക്ഷനായി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. ദീപൻ , ബ്ലോക്ക് വൈസ് പ്രസിഡന്റ് സിജിത്ത് കുട്ടംപ്പറമ്പത്ത് എന്നിവർ സംസാരിച്ചു.