x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഷ്വ​ൽ ഗാ​ല​റി ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 14, 2026 02:10 AM IST | Updated: September 14, 2026 02:10 AM IST

വെ​ഞ്ചി​രി​പ്പ് ക​ർ​മം ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: ദൈ​വ​ദാ​സ​ൻ ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ന​ച്ച​ൻ സ്വ​ന്ത​മാ​യി കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളും ധ​ന്യ​ന്‍റെ പ്രേ​ക്ഷി​ത പ്ര​വ​ർ​ത്ത​ന ഘ​ട്ട​ത്തി​ലെ അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ളു​ടെ ശേ​ഖ​ര​വു​മ​ട​ങ്ങി​യ വി​ഷ്വ​ൽ ഗാ​ല​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ളി​മാ​ട്കു​ന്ന് എം​എ​സ്ജെ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലെ വി​ഷ്വ​ൽ ഗാ​ല​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും വെ​ഞ്ചി​രി​പ്പ് ക​ർ​മ്വും കോ​ഴി​ക്കോ​ട് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ നി​ർ​വ​ഹി​ച്ചു.

പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ ജീ​വി​ത​വ​ഴി​ക​ളെ​ക്കു​റി​ച്ചും വി​ശ്വാ​സ​നി​ർ​ഭ​ര​മാ​യ പു​ണ്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ഗാ​ല​റി​യി​ലൂ​ടെ അ​റി​വ് ല​ഭി​ക്കും. താ​മ​ര​ശേ​രി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ൽ, എം​എ​സ്ജെ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷീ​ല, സി​സ്റ്റ​ർ ഡെ​ൽ​സി എം​എ​സ്എം​ഐ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : Visual gallery

Recent News

Corehub Up