വള്ളുവനാട് വിദ്യാഭവനിൽ പ്രദർശിപ്പിച്ച ലോകകപ്പിന്റെ മാതൃകയുടെ പശ്ചാത്തലത്തിൽ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞെത്തിയ വിദ്യാർഥികൾ.
പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബോൾ ജ്വരവുമായി പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ സംഘടിപ്പിച്ച ലോകകപ്പ് ഫാൻസ് മത്സരങ്ങൾ വിദ്യാർഥികൾക്ക് ആവേശമായി.
പ്രിൻസിപ്പൽ പി. ഹരിദാസ് കിക്കോഫ് നിർവഹിച്ചതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. വിദ്യാർഥികൾ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ഫാൻസ് ജഴ്സി ധരിച്ചാണ് വിദ്യാലയത്തിലെത്തിയത്. എൽപി വിദ്യാർഥികൾക്കായി ഷൂട്ടൗട്ട് മത്സരമാണ് സംഘടിപ്പിച്ചത്.
യുപി വിഭാഗത്തിൽ അർജന്റീനയും പോർച്ചുഗലും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയായി. ഹൈസ്കൂൾ വിഭാഗത്തിൽ നടന്ന പോരാട്ടത്തിൽ അർജന്റീനയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി പോർച്ചുഗൽ വിജയിച്ചു.
ഹയർ സെക്കൻഡറി മത്സരത്തിൽ ബ്രസീലിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ചാന്പ്യൻമാരായി. കായിക അധ്യാപകരായ വിനീഷ് കൃഷ്ണൻ, ഹരികുമാർ, അധ്യാപകരായ ടി.പി. ലിബിൻ, യു. ജിജേഷ് കുമാർ, കശ്യപ് എസ്. നാരായണൻ, ദീപക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Tags : Local News Nattuvishesham Malappuram