അരുവിത്തുറ: ലോക ഭക്ഷ്യസുരക്ഷാദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചു ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസും, വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസും സംഘടിപ്പിച്ചു.
ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംരംഭകർ, വിവിധ കോളജ് വിദ്യാർഥികൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും ഭക്ഷ്യ എണ്ണയുടെ പുനരുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ എ.എ. അനസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എംപാനൽഡ് ട്രെയിനർ സനുഷ് ചന്ദ്രൻ ക്ലാസുകൾ നയിച്ചു. അരുവിത്തുറ സെന്റ് ജോർജസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്ക്കാട്ട്, ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റ് ഹെഡ് മിനി മൈക്കിൾ, ചങ്ങനാശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സ്നേഹ എസ്. നായർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local Desk World Food Safety Day Aruvithur College