x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ പീ​ച്ചി​ഡാ​മി​ലെ​ത്തി​ച്ച് ആ​ഭ​ര​ണ​വും ഫോ​ണും ത​ട്ടി​യെ​ടു​ത്ത യു​വ​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 8, 2026 01:44 AM IST | Updated: July 8, 2026 01:44 AM IST

ഹ​മി​ഷ ദാ​സ്

പ​ട്ടി​ക്കാ​ട്: സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ്ര​ണ​യം​ന​ടി​ച്ച് യു​വാ​വി​നെ കാ​ണാ​നെ​ത്തി ആ​ഭ​ര​ണ​വും ഫോ​ണും ത​ട്ടി​യെ​ടു​ത്തു മു​ങ്ങി​യ യു​വ​തി​യെ പീ​ച്ചി പോ​ലീ​സ് പി​ടി​കൂ​ടി. പാ​വ​റ​ട്ടി വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി​നി പ​ണ്ടാ​റ​മേ​ട് എ​ട​ക്കാ​ട് വീ​ട്ടി​ൽ ഹ​മി​ഷ ദാ​സ്(25) ആ​ണ് പീ​ച്ചി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​മീ​ർ​അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ജൂ​ണ്‍ 26നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ യു​വ​തി പീ​ച്ചി ഡാ​മി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി. പീ​ച്ചി​ഡാം പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ​വ​ച്ച് യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ​കി​ട​ന്ന നാ​ലു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല യു​വ​തി ഉൗ​രി ധ​രി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ർ​ത്ത യു​വാ​വി​നോ​ട് ബ​ഹ​ളം​വ​ച്ച് ആ​ളെ കൂ​ട്ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ​ഫോ​ണും കൈ​ക്ക​ലാ​ക്കി.

പീ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യി​ൽ സൈ​ബ​ർ​സെ​ല്ലിന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​യെ എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി​നോ പീ​റ്റ​ർ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗീ​ത, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ നി​ധീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Arrest Nattuvishesham District news

Recent News

Corehub Up