x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ ​ട്യൂ​ബ​റു​ടെ അ​റ​സ്റ്റ്; പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ കേ​സി​ൽ ഇ​രു​പ​തോ​ളം പേ​ർ​ക്കെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: July 14, 2026 12:10 AM IST | Updated: July 14, 2026 12:10 AM IST

പ്രതീകാത്മക ചിത്രം


അ​ടൂ​ർ: സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫി​നെ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തോ​ളം പേ​ർ​ക്കെ​തി​രേ കേ​സ്.

ശ​നി​യാ​ഴ്ച രാ​ത്രി യൂ​ത്ത് കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ടൂ​ർ സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ലാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്. രാ​ജ​ൻ ജോ​സ​ഫി​നെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച​തു ത​ട​ഞ്ഞ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു പ​രി​ക്കേ​റ്റു.

കൊ​ച്ചി​യി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജ​ൻ ജോ​സ​ഫി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​മ്പോ​ഴാ​ണ് അ​ടൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ക​വാ​ട​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഇ​രു​ന്ന രാ​ജ​ൻ ജോ​സ​ഫി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ർ​ത്ത​ക​ർ കൈ​യേ​റ്റ​ത്തി​നും ശ്ര​മി​ച്ചു.

ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച നി​ധി​ൻ എ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ചു​ണ്ടി​ന് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി പ്ര​വ​ർ​ത്ത​ക​രെ മാ​റ്റി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് വാ​ഹ​നം സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യ​ത്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

വാ​ഹ​നം ത​ട​ഞ്ഞ​തും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച​തു​മാ​യ സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ഇ​രു​പ​തോ​ളം പേ​ർ​ക്കെ​തി​രേ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

 

Tags : Nattuvishesham LocalNews arrest

Recent News

Corehub Up