x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13
JUL
2026

വാ​​​ന​​​മ്പാടീ ന​​​ന്ദി! മ​​​ല​​​യാ​​​ള​​​ത്തി​​​ലും പ​​​റ​​​ന്നെ​​​ത്തി​​​യ​​​തി​​​ന്

Editorial Audio


Published: July 13, 2026 12:00 AM IST | Updated: July 12, 2026 11:16 PM IST

ലോ​​​കം മു​​​ഴു​​​വ​​​ൻ സു​​​ഖം പ​​​ക​​​രാ​​​നാ​​​യി എ​​​സ്. ജാ​​​ന​​​കി​​​യു​​​ടെ പാ​​​ട്ടു​​​ക​​​ൾ ഇ​​​വി​​​ടെ​​​യു​​​ണ്ട്. പ​​​ക്ഷേ, വാ​​​ന​​​ന്പാ​​​ടി കൂ​​​ടൊ​​​ഴി​​​ഞ്ഞി​​​രി​​​ക്കു​​​ന്നു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​യ​​​ർ​​​ന്നൊ​​​രു ദുഃ​​​ഖ​​​ഗാ​​​ന​​​ത്തി​​​ൽ രാ​​​ജ്യം നി​​​മ​​​ഗ്നം! ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ!

ജാ​​​ന​​​കി​​​യ​​​മ്മ മ​​​ല​​​യാ​​​ളി​​​യ​​​ല്ലെ​​​ന്ന് മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ലേ​​​റെ​​​യും തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് വൈ​​​കി​​​യ വേ​​​ള​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു. സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ൾ മ​​​ല​​​യാ​​​ളം അ​​​ത്ര വ​​​ഴ​​​ങ്ങി​​​ല്ലെ​​​ങ്കി​​​ലും അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ ഉ​​​ച്ചാ​​​ര​​​ണ​​​ശു​​​ദ്ധി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു പാ​​​ട്ടു​​​ക​​​ൾ. ഒ​​​രു പ​​​ക്ഷേ, കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ന്ന​​​ത്തെ ത​​​ല​​​മു​​​റ​​​യ്ക്ക് സാ​​​ധി​​​ക്കാ​​​ത്ത​​​ത്ര സ്ഫു​​​ട​​​ത. ത​​​മി​​​ഴി​​​ലും ക​​​ന്ന​​​ഡ​​​യി​​​ലും പാ​​​ടു​​​ന്പോ​​​ഴും ഇ​​​താ​​​യി​​​രു​​​ന്നു സ്ഥി​​​തി. അ​​​വ​​​രും ജാ​​​ന​​​കി​​​യ​​​മ്മ​​​യെ സ്വ​​​ന്ത​​​മാ​​​യി ക​​​രു​​​തി. 1938ൽ ​​​ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ഗു​​​ണ്ടൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു ജാ​​​ന​​​കി​​​യു​​​ടെ ജ​​​ന​​​നം. പ​​​ക്ഷേ, എ​​​ല്ലാ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ലും ഏ​​​താ​​​ണ്ട് എ​​​ല്ലാ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ലും ഇം​​​ഗ്ലീ​​​ഷ്, ജ​​​ർ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ വി​​​ദേ​​​ശ​​​ഭാ​​​ഷ​​​ക​​​ളി​​​ലും അ​​​വ​​​ർ പാ​​​ടി. ദേ​​​ശ​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ക്കി​​​യ സം​​​ഗീ​​​ത ച​​​ക്ര​​​വ​​​ർ​​​ത്തി​​​നി! മ​​​ല​​​യാ​​​ള​​​ത്തി​​​ലും ക​​​ന്ന​​​ട​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു പാ​​​ടി​​​യ​​​തേ​​​റെ​​​യും. 1976ൽ ‘പ​​​തി​​​നാ​​​റു വ​​​യ​​​തി​​​നി​​​ലേ’​​​എ​​​ന്ന ത​​​മി​​​ഴ്‌ ചി​​​ത്ര​​​ത്തി​​​ലെ സി​​​ന്ദൂ​​​ര പൂ​​​വേ... എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​ത്തി​​​ൽ ആ​​​ദ്യ ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു. പി​​​ന്നീ​​​ട് മൂ​​​ന്നു ത​​​വ​​​ണ​​​കൂ​​​ടി ദേ​​​ശീ​​​യ അ​​​വ​​​ർ​​​ഡ് ജാ​​​ന​​​കി​​​യ​​​മ്മ​​​യെ തേ​​​ടി​​​യെ​​​ത്തി. മി​​​ക​​​ച്ച പി​​​ന്ന​​​ണി​​​ഗാ​​​യി​​​ക​​​യ്‌​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ്‌ കേ​​​ര​​​ളം 14 ത​​​വ​​​ണ​​​യാ​​​ണ് സ​​​മ്മാ​​​നി​​​ച്ച​​​ത്. അ​​​തു​​​പോ​​​ലെ മ​​​റ്റു ഭാ​​​ഷ​​​ക​​​ളി​​​ലും നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ. എ​​​ല്ലാം അ​​​വ​​​ർ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ സ്വീ​​​ക​​​രി​​​ച്ചു.

പ​​​ക്ഷേ, 2013ല്‍ ​​​പ​​​ത്മ​​​ഭൂ​​​ഷ​​​ണ്‍ പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍കി​​​യ​​​പ്പോ​​​ൾ വേ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ​​​ത് രാ​​​ജ്യ​​​ത്തെ അ​​​ന്പ​​​ര​​​പ്പി​​​ച്ചു. അ​​​ഞ്ച​​​ര പ​​​തി​​​റ്റാ​​​ണ്ട് നീ​​​ണ്ട ത​​​ന്‍റെ സം​​​ഗീ​​​ത ജീ​​​വി​​​ത​​​ത്തി​​​ല്‍ ആ ​​​പു​​​ര​​​സ്കാ​​​രം ഏ​​​റെ വൈ​​​കി​​​യെ​​​ത്തി​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​വ​​​ർ അ​​​തു നി​​​ര​​​സി​​​ച്ച​​​ത്. പ​​​ത്മ പു​​​ര​​​സ്കാ​​​രം നി​​​ര​​​സി​​​ച്ച​​​ത്, ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യോ​​​ടു പു​​​ല​​​ർ​​​ത്തി​​​യ കേ​​​ന്ദ്ര അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​വും നി​​​ല​​​പാ​​​ടു​​​മാ​​​യി​​​രു​​​ന്നെ​​​ന്നു നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. പ​​​ക്ഷേ, പ്ര​​​ക്ഷു​​​ബ്ധ​​​മെ​​​ന്നു ലോ​​​കം ക​​​രു​​​തി​​​യ പാ​​​ട്ടി​​​ന്‍റെ പാ​​​ലാ​​​ഴി പ്ര​​​തി​​​ക​​​രി​​​ച്ച​​​തു ശാ​​​ന്ത​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു. “ക​​​ഴി​​​ഞ്ഞ 55 വ​​​ര്‍ഷ​​​മാ​​​യി ഞാ​​​നി​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ല ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി വൈ​​​വി​​​ധ്യ​​​മാ​​​ര്‍ന്ന ഒ​​​ട്ട​​​ന​​​വ​​​ധി ഗാ​​​ന​​​ങ്ങ​​​ള്‍ പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ​​​വ​​​രും എ​​​ന്‍റെ പാ​​​ട്ടു​​​ക​​​ളെ നെ​​​ഞ്ചി​​​ലേ​​​റ്റി. മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ നി​​​ങ്ങ​​​ള്‍പോ​​​ലും എ​​​ന്‍റെ ഉ​​​ച്ചാ​​​ര​​​ണം കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് പ​​​ല​​​പ്പോ​​​ഴും പ​​​റ​​​യാ​​​റു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യു​​​ള്ള​​​പ്പോ​​​ള്‍ ജ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന ഈ ​​​അം​​​ഗീ​​​കാ​​​ര​​​ത്തേ​​​ക്കാ​​​ള്‍ വ​​​ലു​​​താ​​​യി എ​​​നി​​​ക്ക് മ​​​റ്റെ​​​ന്താ​​​ണ് വേ​​​ണ്ട​​​ത്? സ​​​ര്‍ക്കാ​​​രി​​​നോ​​​ടു പ​​​രാ​​​തി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ല. അ​​​വ​​​രെ​​​ന്തെ​​​ങ്കി​​​ലും തെ​​​റ്റാ​​​യി ചെ​​​യ്തെ​​​ന്നു ഞാ​​​ൻ ക​​​രു​​​തു​​​ന്നു​​​മി​​​ല്ല. പ​​​ക്ഷേ, പ​​​ത്മ പു​​​ര​​​സ്‌​​​കാ​​​രം നി​​​ര​​​സി​​​ക്കാ​​​ന്‍ ഞാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു”. ജാ​​​ന​​​കി​​​യു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം ഒ​​​രി​​​ക്ക​​​ലും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല. പാ​​​ടാ​​​നു​​​ള്ള ത​​​ന്‍റെ ക​​​ഴി​​​വി​​​ലും ശ്രോ​​​താ​​​ക്ക​​​ളു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​ലു​​​മാ​​​യി​​​രു​​​ന്നു.

2017ൽ ​​​ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ അ​​​വ​​​ർ സി​​​നി​​​മ​​​യി​​​ലും പൊ​​​തു​​​വേ​​​ദി​​​യി​​​ലും പാ​​​ട്ടു​​​ക​​​ൾ പാ​​​ടു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. മൈ​​​സൂ​​​ർ മാ​​​ന​​​സ ഗം​​​ഗോ​​​ത്രി​​​യി​​​ലെ ഓ​​​പ്പ​​​ൺ എ​​​യ​​​ർ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലും പു​​​റ​​​ത്തു​​​മാ​​​യി കൂ​​​ടി​​​യ ജ​​​ന​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലെ പാ​​​ട്ടി​​​ന്‍റെ വേ​​​ലി​​​യേ​​​റ്റം ന​​​ട​​​ത്തി​​​യാ​​​യി​​​രു​​​ന്നു ആ ​​​ഇ​​​റ​​​ക്കം. അ​​​ന്ന് മ​​​ല​​​യാ​​​ളി ആ​​​രാ​​​ധ​​​ക​​​രു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യ്ക്കു വ​​​ഴ​​​ങ്ങി അ​​​വ​​​ർ പാ​​​ടി​​​യ​​​ത് ‘മ​​​ദ​​​നോ​​​ത്സ​​​വം’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ ‘സ​​​ന്ധ്യേ ക​​​ണ്ണീ​​​രി​​​തെ​​​ന്തേ സ​​​ന്ധ്യേ’​​​എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​മാ​​​യി​​​രു​​​ന്നു. ‘ദുഃ​​ഖ​​​മേ നീ ​​​പോ​​​കൂ കെ​​​ടാ​​​ത്ത/​​​നി​​​ത്യ​​​താ​​​രാ​​​ജാ​​​ലം പോ​​​ലെ ക​​​ത്തു​​​മീ​​​യ​​​നു​​​രാ​​​ഗം/​​​മ​​​ര​​​ണ​​​മേ നീ ​​​വ​​​രി​​​ക​​​യെ​​​ന്‍റെ പ്ര​​​ണ​​​യ​​​ഗാ​​​നം കേ​​​ൾ​​​ക്കൂ/ നീ​​​യും ഏ​​​റ്റു​​​പാ​​​ടാ​​​ൻ പോ​​​രൂ...’ ഒ​​​രു വി​​​ട​​​പ​​​റ​​​ച്ചി​​​ൽ​​​പോ​​​ലെ സൗ​​​ഭാ​​​ഗ്യ​​​സ്മ​​​ര​​​ണ​​​ക​​​ളു​​​ടെ ചി​​​ത​​​യെ​​​രി​​​യു​​​ന്ന ഒ​​​എ​​​ൻ​​​വി​​​യു​​​ടെ വ​​​രി​​​ക​​​ൾ... അ​​​ന്ന് ജാ​​​ന​​​കി​​​യ​​​മ്മ തേ​​​ങ്ങി. പി​​​ന്നെ വൈ​​​കി​​​പ്പോ​​​യ ആ ​​​മൈ​​​സൂ​​​ർ രാ​​​ത്രി​​​യു​​​ടെ നേ​​​രി​​​യ ത​​​ണു​​​പ്പി​​​ലേ​​​ക്ക് മ​​​ക​​​ൻ മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​യോ​​​ടൊ​​​പ്പം മ​​​ട​​​ങ്ങി. ഇ​​​പ്പോ​​​ഴി​​​താ അ​​​വി​​​ടെ​​​നി​​​ന്ന് ഏ​​​റെ ദൂ​​​രെ​​​യ​​​ല്ലാ​​​ത്ത ക​​​നി​​​യ​​​ന​​​ഹു​​​ണ്ഡി ഫാം ​​​ഹൗ​​​സി​​​ൽ നി​​​ത്യ​​​നി​​​ദ്ര.

‘മൗ​​​ന​​​മേ നി​​​റ​​​യും മൗ​​​ന​​​മേ... ക​​​ല്ലി​​​നു പോ​​​ലും ചി​​​റ​​​കു​​​ക​​​ൾ ന​​​ൽ​​​കി/​​​ക​​​ന്നി വ​​​സ​​​ന്തം പോ​​​യി...’ പൂ​​​വ​​​ച്ച​​​ൽ ഖാ​​​ദ​​​ർ എ​​​ഴു​​​തി​​​യ​​​ത് ജാ​​​ന​​​കി​​​യ​​​മ്മ പാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്നു​​​മ​​​ത് ഏ​​​തൊ​​​രു ക​​​ല്ലി​​​നും ചി​​​റ​​​കു നെ​​​യ്യു​​​ന്ന​​​താ​​​ണ്. ജാ​​​ന​​​കി​​​യ​​​മ്മ​​​യു​​​ടെ പാ​​​ട്ടു കേ​​​ൾ​​​ക്കാ​​​ത്ത ആ​​​രു​​​ണ്ടീ രാ​​​ജ്യ​​​ത്ത്! ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു സ​​​ന്തോ​​​ഷ, സ​​​ന്താ​​​പ, പ്ര​​​ണ​​​യ, വി​​​ര​​​ഹ കാ​​​ല​​​ങ്ങ​​​ളി​​​ൽ കൂ​​​ട്ടാ​​​യി 48,000ത്തി​​​ല​​​ധി​​​കം പാ​​​ട്ടു​​ക​​ൾ പാ​​​ടി​​​യ വാ​​​ന​​​ന്പാ​​​ടീ ന​​​ന്ദി; മ​​​ല​​​യാ​​​ള​​​ത്തി​​​ലും പ​​​റ​​​ന്നെ​​​ത്തി​​​യ​​​തി​​​ന്.

Tags : DEEPIKA EDITORIAL

Recent News

Corehub Up