x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

26
NOV
2026

സ്വാ​മീ ന​ന്ദി​യു​ണ്ട്! ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ ഭ​ദ്ര​മാ​ക്കാ​ൻ നി​മി​ത്ത​മാ​യ​തി​ന്

Editorial Audio

വെബ് ഡെസ്ക്
Published: November 26, 2026 12:00 AM IST | Updated: November 25, 2026 10:11 PM IST

സ്വാ​മി​യെ ന​ന്ദി​പൂ​ർ​വം സ്മ​രി​ക്കാ​തെ ഈ ​ദി​വ​സം ക​ട​ന്നു​പോ​ക​രു​താ​ത്ത​താ​ണ്. സ്വാ​മി​യെ​ന്നാ​ൽ കാ​സ​ർ​ഗോ​ഡ് എ​ട​നീ​ർ മ​ഠാ​ധി​പ​തി​യാ​യി​രു​ന്ന സ്വാ​മി കേ​ശ​വാ​ന​ന്ദ ഭാ​ര​തി. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​പ്ര​മാ​ദി​ത്വം ഭ​ര​ണ​കൂ​ട​ത്തി​നു മു​ക​ളി​ൽ ഉ​റ​പ്പി​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്കു കാ​ര​ണ​ക്കാ​ര​ൻ. 53 വ​ർ​ഷം നി​യ​മ​ജ്ഞ​ർ മാ​ത്രം റ​ഫ​ർ ചെ​യ്തി​രു​ന്ന ആ ​വി​ധി ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വി​ല​പ്പെ​ട്ട​താ​യി​രി​ക്കു​ന്നു. സ്ഥി​തി അ​ത്ര മോ​ശ​മാ​യി.

വ​ർ​ഗീ​യ​ക്കൊ​ടി കെ​ട്ടി​യ ബു​ൾ​ഡോ​സ​റു​ക​ൾ ന്യൂ​ന​പ​ക്ഷ നി​ർ​മി​തി​ക​ളി​ലേ​ക്കു പാ​ഞ്ഞ​ടു​ക്കു​ന്പോ​ൾ, മ​ത​ഭ്രാ​ന്ത​ർ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്പോ​ൾ, വോ​ട്ട് ത​ട്ടി​യെ​ടു​ത്ത് അ​ന​ഭി​മ​ത​രാ​യ​വ​രെ ജ​നാ​ധി​പ​ത്യ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ന്പോ​ൾ... എ​ത്ര​യാ​യാ​ലും ഒ​ടു​വി​ൽ ഭ​ര​ണ​ഘ​ട​ന​യു​ണ്ടാ​കു​മ​ല്ലോ കൂ​ട്ടി​നെ​ന്നൊ​രു ധൈ​ര്യം. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, ദ​ളി​ത​ർ, ആ​ദി​വാ​സി​ക​ൾ, മ​തേ​ത​ര​വി​ശ്വാ​സി​ക​ൾ, ഭ​ര​ണ​കൂ​ട​വി​മ​ർ​ശ​ന​ത്തി​ന്‍റെ പേ​രി​ൽ മാ​വോ​യി​സ്റ്റു​ക​ളും ദി​മാ​ഗി ന​ക്സ​ലു​ക​ളു​മാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട​വ​ർ... എ​ല്ലാ​വ​ർ​ക്കും പൊ​രു​താ​ൻ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ദി​ന​മാ​ണി​ന്ന്; ഭ​ര​ണ​ഘ​ട​നാ​ദി​നം.

ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ്രാ​ഫ്‌​റ്റിം​ഗ്‌ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച ഭ​ര​ണ​ഘ​ട​ന, 1949 ന​വം​ബ​ർ 26ന് ​ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ അം​ഗീ​ക​രി​ച്ചു. 77 വ​ർ​ഷം. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ 21 മാ​സ​ങ്ങ​ളി​ൽ ജ​നാ​ധി​പ​ത്യ​ത്തി​നു വെ​ല്ലു​വി​ളി ഉ​യ​ർ​ന്നെ​ങ്കി​ലും മ​നു​ഷ്യ​രെ മ​ത​ത്തി​ന്‍റെ പേ​രി​ൽ വേ​ർ​തി​രി​ച്ചു ക​ണ്ടി​ല്ല. ഇ​പ്പോ​ൾ അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ല്ല. പ​ക്ഷേ, വ​ർ​ഗീ​യ​ത, അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട അ​ക്ര​മോ​ത്സു​ക യാ​ഥാ​ർ​ഥ്യ​മാ​യി. ഇ​ന്ത്യ​യെ ഹി​ന്ദു രാ​ഷ്‌​ട്ര​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ​യോ ഭ​ര​ണ​ഘ​ട​ന​യു​ടെ​യോ പ്ര​ത്യേ​ക അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ത് കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ഒ​രു സാം​സ്കാ​രി​ക യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നു​മാ​ണ് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭ​ഗ​വ​ത് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കോ​ൽ​ക്ക​ത്ത​യി​ൽ പ​റ​ഞ്ഞ​ത്.

അ​ത്ത​ര​മൊ​രു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ജെ​പി​യു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല വ​ച്ച് എ​ളു​പ്പ​മ​ല്ലെ​ന്നു​ള്ള​തു മാ​ത്ര​മ​ല്ല, ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും കേ​ശ​വാ​ന​ന്ദ ഭാ​ര​തി കേ​സി​ലെ വി​ധി അ​തി​ന്‍റെ സാ​ധ്യ​ത​ക​ളെ ദു​ഷ്ക​ര​മാ​ക്കു​ന്നു എ​ന്ന​തു​കൂ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള​ച്ചു​കെ​ട്ടി​യു​ള്ള വ​ർ​ത്ത​മാ​ന​ത്തി​ന്‍റെ കാ​ത​ലെ​ന്നു​വേ​ണം ക​രു​താ​ൻ. അ​ല്ലെ​ങ്കി​ൽ കോ​ട​തി​ക​ളെ പൂ​ർ​ണ​മാ​യും വ​രു​തി​യി​ലാ​ക്ക​ണം. ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഉ​ൾ​പ്പെ​ടു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ന മാ​റ്റാ​ൻ പാ​ർ​ല​മെ​ന്‍റി​നും അ​ധി​കാ​ര​മി​ല്ല​ന്നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​തി​മൂ​ന്നം​ഗ ബെ​ഞ്ച് 1973 ഏ​പ്രി​ല്‍ 24ന് ​വി​ധി​ച്ച​ത്. മ​ഠ​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​നു​ള്ള കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ ചോ​ദ്യം​ചെ​യ്താ​ണ് 1970 ഫെ​ബ്രു​വ​രി​യി​ല്‍ സ്വാ​മി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ല്‍ അ​ദ്ദേ​ഹം തോ​റ്റു. പ​ക്ഷേ, വാ​ദ​ത്തി​നി​ടെ ഭ​ര​ണ​ഘ​ട​നാ​സം​ബ​ന്ധി​യാ​യ ഒ​രു വാ​ദം വ​ക്കീ​ലാ​യി​രു​ന്ന നാ​നി എ. ​പാ​ൽ​ക്കി​വാ​ല ഉ​യ​ർ​ത്തി. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അ​ധി​കാ​രം അ​നി​യ​ന്ത്രി​ത​വും പ​രി​ധി​ക​ളി​ല്ലാ​ത്ത​തു​മാ​ണോ എ​ന്ന​താ​യി​രു​ന്നു അ​ത്. ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്ക് പാ​ര്‍​ല​മെ​ന്‍റി​ന് അ​ധി​കാ​രം ന​ല്‍​കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 368-ാം അ​നുഛേ​ദ​മാ​ണ്. ഈ ​അ​നുഛേ​ദ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അ​ധി​കാ​ര​ത്തി​നു പ​രി​ധി പ​റ​യു​ന്നി​ല്ല. അ​പ്പോ​ൾ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ തി​രു​ത്താ​നാ​കു​മോ​യെ​ന്ന ചോ​ദ്യ​മു​ണ്ടാ​യി.

നീ​ണ്ട വാ​ദ​ത്തി​നൊ​ടു​വി​ൽ ച​രി​ത്ര​പ​ര​മാ​യ വി​ധി​യു​ണ്ടാ​യി; തി​രു​ത്താ​നാ​കി​ല്ല. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യെ സ​ർ​ക്കാ​രി​നു തൊ​ടാ​നാ​കി​ല്ല. ഇ​ന്നാ​യി​രു​ന്നെ​ങ്കി​ൽ അ​ത്ത​ര​മൊ​രു വി​ധി ഉ​ണ്ടാ​കു​മോ എ​ന്ന​തി​ൽ സം​ശ​യ​മു​ള്ള​വ​രു​ണ്ട്. ആ​ർ‌​എ​സ്‌​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബൊ​ല, കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, മു​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ, ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത വി​ശ്വ​ശ​ർ​മ, ബി​ജെ​പി രാ​ജ്യ​സ​ഭാ എം​പി സു​ധാ​ൻ​ഷു ത്രി​വേ​ദി തു​ട​ങ്ങി​യ​വ​ർ ഭ​ര​ണ​ഘ​ട​ന​യി​ലെ മ​തേ​ത​ര​ത്വം, സോ​ഷ്യ​ലി​സം എ​ന്നീ വാ​ക്കു​ക​ൾ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​വ​രാ​ണെ​ന്ന​റി​യു​ന്പോ​ൾ ഭ​ര​ണ​ഘ​ട​ന​യോ​ട് അ​സ​ഹി​ഷ്ണു​ത​യു​ള്ള​ത് ആ​ർ​ക്കാ​ണെ​ന്ന​ത് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

അ​വ​ർ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ഒ​ന്നൊ​ന്നാ​യി കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​തി​ന് ആ​പ​ത്‌​സൂ​ച​ക​മാ​യൊ​രു അ​ർ​ഥ​മു​ണ്ട്; വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ ഹി​ന്ദു​ത്വ ശ്ര​മം തു​ട​രു​ന്നു. ഭ​ര​ണ​ഘ​ട​ന ന​മു​ക്കു കാ​വ​ലെ​ന്ന​തു​പോ​ലെ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര വി​ശ്വാ​സി​ക​ളാ​യ നാം ​ഇ​ന്ത്യ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യ്ക്കും കാ​വ​ലാ​ക​ണം. ഇ​ത് നാം ​അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്ന പു​തി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഏ​റ്റെ​ടു​ത്തേ തീ​രൂ.

Tags : Deepika

Recent News

Corehub Up