x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13
MAY
2026

കേ​ന്ദ്ര കെ​ടു​കാ​ര്യ​സ്ഥ​ത, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പി​ഴ!

Editorial Audio


Published: May 13, 2026 12:00 AM IST | Updated: May 12, 2026 10:51 PM IST

24 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ ദേ​ശീ​യ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ നീ​റ്റ് (യു​ജി) റ​ദ്ദാ​ക്കി​യി​രി​ക്കു​ന്നു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​ണ് കാ​ര​ണം. അ​ങ്ങാ​ടി പി​രി​ഞ്ഞി​ട്ടും ചോ​ദ്യ​പേ​പ്പ​ർ വാ​ണി​ഭം സ​ർ​ക്കാ​ർ അ​റി​ഞ്ഞി​ല്ല! 2024ൽ ​ഇ​തേ പ​രീ​ക്ഷ​യു​ടെ അ​ടി​മു​ടി കു​ത്ത​ഴി​ഞ്ഞ ന​ട​ത്തി​പ്പും ക്ര​മ​ക്കേ​ടും രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടാ​യ​താ​ണ്.

അ​ന്നു പ​രീ​ക്ഷാ ന​ട​ത്തി​പ്പു​കാ​രാ​യ എ​ൻ​ടി​എ (നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി)​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച സു​പ്രീം​കോ​ട​തി വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നു താ​ക്കീ​തു ന​ൽ​കി വി​ട്ടു. ഇ​താ, വീ​ഴ്ച പ​ടു​കു​ഴി​യി​ലേ​ക്കാ​യി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഇ​നി​യും പ​രീ​ക്ഷ​യെ​ഴു​ത​ണം. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പി​ഴ!

മേ​യ് മൂ​ന്നി​നു ന​ട​ത്തി​യ പ​രീ​ക്ഷ​യാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും എ​ൻ​ടി​എ​യും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് തീ​രു​മാ​നം. പു​തി​യ പ​രീ​ക്ഷാ​ത്തീ​യ​തി ഉ​ട​നെ പ്ര​ഖ്യാ​പി​ക്കും. വ​ലി​യൊ​രു ആ​നു​കൂ​ല്യ​വു​മു​ണ്ട്; വീ​ണ്ടും ര​ജി​സ്ട്രേ​ഷ​നും ഫീ​സും വേ​ണ്ട! പ​രീ​ക്ഷ ക​ഴി​ഞ്ഞു നാ​ലാം നാ​ളാ​ണ് ക്ര​മ​ക്കേ​ടി​ന്‍റെ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

രാ​ജ​സ്ഥാ​നി​ലെ സീ​ക്ക​റി​ൽ പ​രീ​ക്ഷ​യ്ക്കു മു​ന്പ് പ്ര​ച​രി​ച്ച 410 ചോ​ദ്യ​ങ്ങ​ള​ട​ങ്ങി​യ സാ​ധ്യ​താ ചോ​ദ്യ​പേ​പ്പ​റി​ലെ 120 കെ​മി​സ്ട്രി ചോ​ദ്യ​ങ്ങ​ൾ അ​തേ​പ​ടി പ​രീ​ക്ഷ​യ്ക്കു വ​ന്നു. 720 മാ​ര്‍​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളി​ല്‍ ഏ​ക​ദേ​ശം 600 മാ​ര്‍​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളും മു​ൻ​കൂ​ട്ടി ല​ഭ്യ​മാ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഉ​ത്ത​ര​ങ്ങ​ളു​ടെ ഓ​പ്ഷ​നി​ലെ ക്ര​മം പോ​ലും മാ​റ്റ​മി​ല്ല. 20,000 മു​ത​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ വി​ല​യ്ക്കു ചോ​ദ്യ​പേ​പ്പ​ര്‍ വി​റ്റ​ത്രേ! രാ​ജ​സ്ഥാ​നി​ല്‍​നി​ന്ന് 45ല​ധി​കം പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് 2024ലേ​തു​പോ​ലെ ഇ​ത്ത​വ​ണ​യും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ആ​ണ​യി​ട​ൽ. ജി​പി​എ​സ് ട്രാ​ക്കിം​ഗ് ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ, പ​രീ​ക്ഷാ ഹാ​ളി​ൽ സി​സി​ടി​വി നി​രീ​ക്ഷ​ണം, ബ​യോ​മെ​ട്രി​ക് വെ​രി​ഫി​ക്കേ​ഷ​ൻ, 5ജി ​ജാ​മ​റു​ക​ൾ എ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, പ​രീ​ക്ഷാ​പേ​പ്പ​ർ ച​ന്ത​യി​ലെ​ത്തി​യ​തു മാ​ത്രം അ​റി​ഞ്ഞി​ല്ല. ഏ​ക​ദേ​ശം 30,000 ചോ‍​ദ്യ​പേ​പ്പ​റു​ക​ൾ വി​റ്റെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും വ​രു​ന്നു​ണ്ട്.

സീ​ക്ക​റി​ലെ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ട​മ​യും പേ​യിം​ഗ് ഗ​സ്റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യും ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ൾ​പ്പെ​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ട്. കേ​ര​ള​ത്തി​ല്‍ എം​ബി​ബി​എ​സി​നു പ​ഠി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​യെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ച്ചേ​ക്കും. ഇ​ത്ത​രം കു​റേ അ​ന്വേ​ഷ​ണ​ങ്ങ​ൾ 2024ലെ ​നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്നും അ​ര​ങ്ങേ​റി​യി​രു​ന്നു. ഒ​രു കാ​ര്യ​വു​മു​ണ്ടാ​യി​ല്ല.

2024ൽ ​പ​രീ​ക്ഷ​യെ​ഴു​തി​യ 67 പേ​ർ മു​ഴു​വ​ൻ മാ​ർ​ക്കാ​യ 720 നേ​ടി ഒ​ന്നാം റാ​ങ്കു​കാ​രാ​യി. അ​തി​ൽ ആ​റു​പേ​രും ഹ​രി​യാ​ന​യി​ലെ ഒ​രേ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രാ​യി​രു​ന്നു. മൂ​ന്നേ​കാ​ൽ മ​ണി​ക്കൂ​റു​ള്ള പ​രീ​ക്ഷ​യു​ടെ സ​മ​യം മൂ​ന്നു മ​ണി​ക്കൂ​റെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​ർ പ​ല​യി​ട​ത്തും പ​രീ​ക്ഷ അ​വ​സാ​നി​പ്പി​ച്ചു. 5.20 വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ​യെ​ങ്കി​ലും നാ​ലു​മ​ണി​ക്ക് ചോ​ദ്യ​പേ​പ്പ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യി.

നേ​ര​ത്തേ പ​രീ​ക്ഷ​യെ​ഴു​തി പു​റ​ത്തി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി പ്ര​ച​രി​പ്പി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു എ​ൻ​ടി​എ​യു​ടെ ന്യാ​യീ​ക​ര​ണം. പ​ക്ഷേ, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ വാ​ർ​ത്ത​ക​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു പു​റ​ത്തു​വ​ന്നു. പു​നഃ​പ​രീ​ക്ഷ വേ​ണ്ടെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി എ​ൻ​ടി​എ​യ്ക്കു സം​ഭ​വി​ച്ച വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് താ​ക്കീ​തു ന​ൽ​കി.

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യാ​ണ് ഇ​ന്ത്യ​യി​ലെ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​സ്ഥാ​നം. ക്ര​മ​ക്കേ​ടു​ക​ളു​ടെ പ്ര​ധാ​ന അ​ങ്ങാ​ടി​യും രാ​ജ​സ്ഥാ​നാ​യി​രി​ക്കു​ന്നു. കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും അ​വ​രു​ടെ രാ​ഷ്‌​ട്രീ​യ​ബ​ന്ധ​ങ്ങ​ൾ അ​റ​ത്തു​മാ​റ്റു​ക​യും ചെ​യ്യാ​തെ ഈ ​ക​ച്ച​വ​ടം അ​വ​സാ​നി​ക്കി​ല്ല. എ​ൻ​ടി​എ​യു​ടെ ന്യാ​യീ​ക​ര​ണ​ങ്ങ​ളി​ൽ പ്ര​ലോ​ഭി​ത​രാ​കാ​തെ ആ ​സം​വി​ധാ​നം​ത​ന്നെ അ​ഴി​ച്ചു​പ​ണി​യ​ണം.

കോ​ട​തി​യു​ടെ ഉ​പ​ദേ​ശം​കൊ​ണ്ട് ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്നു തെ​ളി​ഞ്ഞി​രി​ക്കു​ന്നു. ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു സ​ർ​ക്കാ​രി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 89 ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളും 48 പു​നഃ​പ​രീ​ക്ഷ​ക​ളും ന​ട​ന്നെ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം അ​തീ​വ​ഗൗ​ര​വ​മ​ർ​ഹി​ക്കു​ന്നു. രാ​ഷ്‌​ട്രീ​യ പി​ന്തു​ണ​യി​ല്ലാ​തെ ചോ​ദ്യ​പേ​പ്പ​ർ മാ​ഫി​യ ഇ​ങ്ങ​നെ ത​ഴ​ച്ചു​വ​ള​രി​ല്ല. അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​ത്ര പ​രാ​ജ​യ​മാ​ണെ​ന്നു സ​മ്മ​തി​ക്ക​ണം.

24 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും അ​ധ്വാ​ന​ത്തി​നും ഈ ​രാ​ജ്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഭാ​വി​ക്കും എ​ന്തെ​ങ്കി​ലും വി​ല കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ മാ​പ്പു പ​റ​യു​ക​യും ഇ​നി​യി​താ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു കൊ​ടു​ക്കു​ക​യും വേ​ണം. അ​ത്ര ന​ടു​ക്ക​ത്തി​ലാ​ണ് രാ​ജ്യം.

നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യേ​ണ്ട പെ​ൺ​കു​ട്ടി​ക​ളെ എ​ന്തി​നാ​ണു പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ച ബി​ജെ​പി നേ​താ​വും ബി​ഹാ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ മി​ഥി​ലേ​ഷ് തി​വാ​രി​യു​ടെ താ​ലി​ബാ​ൻ പ്ര​സം​ഗം കേ​ട്ടി​രി​ക്കു​ന്ന​വ​രെ വീ​ണ്ടും പേ​ടി​പ്പി​ക്ക​രു​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വി​ല ഇ​നി​യെ​ങ്കി​ലും തി​രി​ച്ച​റി​യ​ണം.

Tags : EDITORIAL

Recent News

Corehub Up