x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10
JAN
2026

താ​ജു​ദ്ദീ​ന്‍റേ​ത് അ​റ​ബി​ക്ക​ഥ​യ​ല്ല

Editorial Audio


Published: January 10, 2026 12:00 AM IST | Updated: January 9, 2026 10:53 PM IST

താ​ജു​ദ്ദീ​ൻ എ​ന്ന നി​ര​പ​രാ​ധി​യെ ക​ള്ള​നാ​ക്കി അ​ധി​ക്ഷേ​പി​ച്ച്, ജ​യി​ലി​ലി​ട്ട്, വി​ദേ​ശ​ത്തെ ജോ​ലി​യും ന​ഷ്‌​ട​പ്പെ​ടു​ത്തി​യ ക​ഥ വാ​യി​ച്ച മ​ല​യാ​ളി​ക​ളി​ൽ പ​ല​രും ഇ​ന്ന​ലെ ചി​ന്തി​ച്ച​ത്, ഏ​തെ​ങ്കി​ലും ഒ​രു രാ​ത്രി​യോ പ​ക​ലോ ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​നും പോ​ലീ​സ് കൈ ​കാ​ണി​ക്കു​മോ എ​ന്നാ​ണ്. യ​ഥാ​ർ​ഥ ക​ള്ള​ൻ പി​ടി​യി​ലാ​യ​തോ​ടെ കോ​ട​തി​യി​ലെ​ത്തി​യ താ​ജു​ദ്ദീ​നു ന​ഷ്‌​ട​പ​രി​ഹാ​രം കൊ​ടു​ക്കാ​ൻ വി​ധി​യു​ണ്ടാ​യി.

കേ​ട്ടാ​ൽ അ​തി​ശ​യോ​ക്തി ക​ല​ർ​ന്നൊ​രു അ​റ​ബി​ക്ക​ഥ​യെ​ന്നു തോ​ന്നു​മെ​ങ്കി​ലും പോ​ലീ​സു​കാ​രു​ടെ എ​ഫ്ഐ​ആ​റി​ൽ​നി​ന്നെ​ടു​ത്തൊ​രു ത​ല​ശേ​രി​ക്ക​ഥ​യാ​ണി​ത്. പ​ക്ഷേ, പോ​ലീ​സു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ എ​പ്പോ​ഴും നി​ര​പ​രാ​ധി​ക​ൾ വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. എ​ല്ലാ​വ​രും കോ​ട​തി​യി​ൽ പോ​കി​ല്ല. ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വേ​ലി​യേ​റ്റ​ക്കാ​ല​ത്ത് സാ​മാ​ന്യ ബു​ദ്ധി​പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പോ​ലീ​സി​നു കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നി​ല്ല.

കു​റ്റ​വാ​ളി​ക​ളെ​ന്ന​റി​ഞ്ഞി​ട്ടും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രെ തീ​റ്റി​പ്പോ​റ്റു​ന്നു. കാ​ക്കി​പ്പ​ട ച​വി​ട്ടി​യ​ര​ച്ച ജീ​വി​ത​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ളു​ക​യാ​ണ്. 2018 ജൂ​ലൈ 11ന് ​പു​ല​ര്‍​ച്ചെ​യാ​ണ് തു​ട​ക്കം. മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നു​വേ​ണ്ടി ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി​ക്കു ഖ​ത്ത​റി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു താ​ജു​ദ്ദീ​ൻ.

സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍​നി​ന്നു കു​ടും​ബ​സ​മേ​തം മ​ട​ങ്ങു​മ്പോ​ള്‍ ക​തി​രൂ​രി​ല്‍ വ​ച്ച്, ച​ക്ക​ര​ക്ക​ല്‍ എ​സ്‌​ഐ​യാ​യി​രു​ന്ന ബി​ജു​വും സം​ഘ​വും കാ​ര്‍ ത​ട​ഞ്ഞു. പോ​ലീ​സ് ജീ​പ്പ് താ​ഴ്ന്നു​പോ​യ​ത് ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ചെ​റി​യൊ​രു ആ​വ​ശ്യം. താ​ജു​ദ്ദീ​ന്‍റെ മ​ക​നും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും സ​ഹാ​യി​ക്കാ​ൻ കാ​റി​ൽ​നി​ന്നി​റ​ങ്ങി. ന​ടു​വേ​ദ​ന​യു​ള്ള​തി​നാ​ൽ താ​ജു​ദ്ദീ​ൻ ഇ​റ​ങ്ങി​യി​ല്ല. പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്തി​റ​ക്കി വ​ഴി​യി​ൽ നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്തു.

എ​ന്താ​ണു സം​ഭ​വ​മെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ, അ​ഞ്ച​ര​പ്പ​വ​ന്‍റെ മാ​ല സ്കൂ​ട്ട​റി​ലെ​ത്തി പൊ​ട്ടി​ച്ച കേ​സാ​ണ്, തി​രി​കെ കൊ​ടു​ത്താ​ൽ ഒ​ത്തു​തീ​ർ​പ്പാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു. നി​ര​പ​രാ​ധി​യാ​ണെ​ന്നു ക​ര​ഞ്ഞു പ​റ​ഞ്ഞി​ട്ടും താ​ജു​ദ്ദീ​നെ​യും കു​ടും​ബ​ത്തെ​യും ബ​ല​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ഒ​രാ​ള്‍ മാ​ല പൊ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​ണി​ച്ചു. അ​ത് മ​റ്റൊ​രാ​ളാ​ണെ​ന്നും ട​വ​ര്‍ ലൊ​ക്കേ​ഷ​ന​ട​ക്കം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​നും കു​ടും​ബ​വും അ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ച്ചു.

ഭാ​ര്യ​യു​ടെ സ്വ​ർ​ണം പ​ണ​യം വ​ച്ച​തി​ന്‍റെ 50,000 രൂ​പ താ​ജു​ദ്ദീ​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്നു. മാ​ല വി​റ്റ പ​ണ​മാ​ണ​തെ​ന്നു പോ​ലീ​സ് കോ​ട​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ചു. 54 ദി​വ​സ​മാ​ണ് താ​ജു​ദ്ദീ​നു റി​മാ​ൻ​ഡി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. തെ​ളി​വെ​ടു​പ്പി​ന്‍റെ പേ​രി​ൽ പൊ​തു​ജ​ന​മ​ധ്യ​ത്തി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് യ​ഥാ​ർ​ഥ മോ​ഷ്‌​ടാ​വ് പീ​താം​ബ​ര​ൻ അ​റ​സ്റ്റി​ലാ​യി.

പ​ക്ഷേ, താ​ജു​ദ്ദീ​ന്‍റെ ന​ഷ്‌​ട​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ളു​ക​യാ​യി​രു​ന്നു. ജ​യി​ലി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​ശ്ചി​ത സ​മ​യ​ത്ത് തി​രി​കെ എ​ത്താ​ത്ത​തി​നാ​ല്‍ ഖ​ത്ത​റി​ലെ ക​ന്പ​നി​യു​ടെ കേ​സി​ൽ 23 ദി​വ​സം വീ​ണ്ടും ജ​യി​ലി​ൽ. ജോ​ലി ന​ഷ്ട​പ്പെ​ട്ടു. കു​റ്റ​വാ​ളി​യു​ടെ പ​രി​വേ​ഷ​ത്തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. കേ​സി​നും മ​റ്റു​മാ​യി ഉ​ള്ള​തെ​ല്ലാം വി​റ്റു​പെ​റു​ക്കി. താ​ജു​ദ്ദീ​നും കു​ടും​ബ​വും ന​ഷ്‌​ട​പ​രി​ഹാ​ര​ക്കേ​സു​മാ​യി മു​ന്നോ​ട്ടു പോ​യ​തോ​ടെ​യാ​ണ് 14 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ വി​ധി​യു​ണ്ടാ​യ​ത്.

ഒ​രു പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​നു​പോ​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റാ​ൻ ഇ​ട​യാ​ക​രു​തേ​യെ​ന്നു പ്രാ​ർ​ഥി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക് മ​ല​യാ​ളി​യെ എ​ത്തി​ച്ച​ത് മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളാ​ണ്. ഇ​പ്പോ​ഴ​തു പാ​ര​മ്യ​ത​യി​ലെ​ത്തി. പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​നെ​ന്നു പ​റ​ഞ്ഞു വി​ളി​ച്ചു​വ​രു​ത്തി യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​ത് കൊ​ച്ചി പ​ള്ളു​രു​ത്തി സ്റ്റേ​ഷ​നി​ലെ പോ​ലീ​സാ​ണ്.

മ​റ​ച്ചു​വ​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് കോ​ട​തി ഇ​ട​പെ​ട​ലി​ൽ പു​റ​ത്തു​വി​ട്ട​പ്പോ​ൾ പോ​ലീ​സു​കാ​രു​ടെ പ​ല ക്രൂ​ര​ത​ക​ളും കേ​ര​ളം ക​ണ്ടു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ ര​ണ്ട് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ എ​സ്എ​ച്ച്ഒ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു.

അ​തി​നു നാ​ലു മാ​സം മു​ന്പാ​ണ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. സു​ജി​ത്തി​നെ കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് പോ​ലീ​സു​കാ​ർ കു​നി​ച്ചു​നി​ർ​ത്തി ഇ​ടി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു വ​ന്ന​ത്. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട​യി​ൽ മാ​ല മോ​ഷ്‌​ടി​ച്ചെ​ന്നു പ​റ​ഞ്ഞ് ബി​ന്ദു എ​ന്ന ദ​ളി​ത് യു​വ​തി​യെ കു​ടി​വെ​ള്ളം പോ​ലും കൊ​ടു​ക്കാ​തെ 20 മ​ണി​ക്കൂ​റോ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ സം​ഭ​വം.

ഒ​ടു​വി​ൽ പ​രാ​തി​ക്കാ​രി​യു​ടെ, അ​താ​യ​ത്, യു​വ​തി ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ൽ​നി​ന്നു​ത​ന്നെ മാ​ല ക​ണ്ടെ​ടു​ത്തു. ക​ൽ​ക്ക​ണ്ടം, എ​ൽ​എ​സ്ഡി സ്റ്റാ​ന്പ്, മ്ലാ​വി​റ​ച്ചി... പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച ക​ള്ള​ക്കേ​സു​ക​ൾ ഒ​റ്റ​പ്പെ​ട്ട​ത​ല്ല. സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ൽ ക്രി​മി​ന​ൽ പോ​ലീ​സി​ന്‍റെ ആ​യി​ര​ത്തോ​ട​ടു​ത്ത വ​ലി​യൊ​രു പ​ട്ടി​ക​യു​ണ്ട്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ടി​ട്ടു​ള്ള​ത്.

ബാ​ക്കി​യു​ള്ള​വ​ർ സ​ർ​ക്കാ​രി​ന്‍റെ ത​ണ​ലി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ‘ക്ര​മ​സ​മാ​ധാ​നം’ സം​ര​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ക​ഴി​വു​ള്ള​വ​രും സ​ത്‌​സ്വ​ഭാ​വി​ക​ളു​മാ​ണ് സേ​ന​യി​ലേ​റെ​യും. അ​വ​ർ​ക്കും അ​പ​മാ​ന​മാ​യ കു​റ്റ​വാ​ളി​ക​ളു​ടെ കാ​ക്കി യൂ​ണി​ഫോം അ​ഴി​പ്പി​ക്കാ​തെ ഈ ​വ​കു​പ്പി​നെ പ​രി​ഷ്ക​രി​ക്കാ​നാ​കി​ല്ല. പോ​ലീ​സി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക​യും അ​മി​ത​ജോ​ലി​യു​ടെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കു​ക​യും വേ​ണം.

കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ കാ​ലാ​നു​സൃ​ത​മാ​യ പ​രി​ശീ​ല​നം ന​ൽ​ക​ണം. എ​ല്ലാ​റ്റി​ലു​മു​പ​രി, സ​ർ​ക്കാ​ർ ത​ലം മു​ത​ൽ പ്രാ​ദേ​ശി​ക പാ​ർ​ട്ടി ഘ​ട​കം വ​രെ ന​ട​ത്തു​ന്ന രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. പോ​ലീ​സ് സേ​ന​യെ ശു​ദ്ധീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​നും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ സം​ര​ക്ഷ​ണ​യു​ള്ള സ​ന്പ​ന്ന​ർ​ക്കു​മൊ​ന്നു​മ​ല്ല, ന​ഷ്ടം സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ​ക്കാ​ണ്. ആ ​പ​ട്ടി​ക​യി​ൽ താ​ജു​ദ്ദീ​ൻ പു​തി​യ ആ​ളാ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​വ​സാ​ന​ത്തെ ആ​ളാ​യി​രി​ക്കി​ല്ല.

Tags : EDITORIAL

Recent News

Corehub Up