അലുമിനിയം കലർന്ന ഉപ്പ് ഒഴിവാക്കാം
<യ> പരലുപ്പിൽ അയഡിൻ ഇല്ല

പരൽഉപ്പ് പൂർണമായും അയഡൈസ്ഡ് അല്ല. സ്പ്രേ ചെയ്യുമ്പോൾ പൊട്ടാസ്യം അയഡേറ്റ് അതിൽ കാര്യമായി പിടിക്കില്ല. പരലുപ്പിൽ വെള്ളമൊഴിച്ചു വച്ചാൽ ഉള്ള അയഡിനും നഷ്‌ടമാകും. അതിനാൽ അത്തരം ഉപ്പ് പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. പൊടിയുപ്പിൽ പൊട്ടാസ്യം അയഡേറ്റ് സ്പ്രേ ചെയ്താണു കലർത്തുന്നത്. 15 ുുാ അയഡിനാണു നമുക്കുവേണ്ടത്. പക്ഷേ, നിർമാണവേളയിൽ 30 ുുാ അയഡിൻ ചേർക്കാറുണ്ട്. അതിനാൽ കമ്പനിയിൽ നിന്ന് അടുക്കളയിലെത്തുന്നതിനിടെ പാതി അയഡിൻ നഷ്‌ടമായാലും ബാക്കി പകുതി ശരീരത്തിനു കിട്ടും. ഒരു ദിവസം ഒരാൾക്ക് 100–150 മൈക്രോഗ്രാം അയഡിൻ ആവശ്യമുണ്ട്.

<യ> ഫ്രീ ഫ്ളോയിംഗ് സോൾട്ട്

ഫ്രീ ഫ്ളോയിംഗ് സോൾട്ട് എന്ന പേരിൽ അറിയപ്പെടുന്ന ചിലതരം ഉപ്പുകളിൽ അലുമിനിയം സിലിക്കേറ്റ് കൂടി ചേർക്കുന്നുണ്ട്. ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് അലുമിനിയം സിലിക്കേറ്റ് ചേർക്കുന്നത്. ഉപ്പ് കട്ടപിടിച്ചുപോയാലും ഉപയോഗശൂന്യമാവില്ല. അതിനാൽ അലുമിനിയം സാന്നിധ്യമുള്ള ഉപ്പ് ഉപയോഗിക്കുന്നതു നന്നല്ല. ആൽസ്ഹൈമേഴ്സിന് അലുമിനിയം കാരണമാകുന്നതായി പഠനങ്ങളുണ്ട്. ആൽസ്ഹൈമേഴ്സ് രോഗികളുടെ തലച്ചോറിൽ അലുമിനിയത്തിന്റെ സാന്നിധ്യം കാണാറുണ്ട്. അതിനാൽ അലുമിനിയം കലർന്ന ഭക്ഷ്യ ഉത്പന്നങ്ങൾ കഴിവതും ഒഴിവാക്കണം; അലുമിനിയം പാത്രങ്ങളിലെ പാചകവും.


<യ> ഒലീവ് പിക്കിളിൽ ഉപ്പ് ഇഷ്‌ടംപോലെ

വിദേശത്തുനിന്നു വരുന്നവർ ഒലിവിന്റെ കായകളിട്ടു തയാർ ചെയ്യുന്ന അച്ചാർ – ഒലീവ് പിക്കിൾ– കൊണ്ടുവരാറുണ്ട്. ഒലീവ് പിക്കിളിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഒലീവ് പിക്കിൾ അധികമായി ഉപയോഗിക്കരുത്.

വിവരങ്ങൾ: <യ> ഡോ. അനിതമോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്