"കുട്ടിക്കാലത്തെ അലസത ഹൃദ്രോഗമുണ്ടാക്കും'
Friday, August 25, 2023 1:01 PM IST
കുട്ടിക്കാലത്തെ അലസത പിന്നീട് യുവത്വ കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം. ഇഎസ്സി കോൺഗ്രസ് 2023ൽ അവതരിപ്പിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നിഷ്ക്രിയരും അലസരുമായി ബാല്യകാലം ജീവിക്കുന്നതു പിന്നീടു ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ അപകടത്തിൽ എത്തിച്ചേക്കും. അമിതഭാരമൊന്നുമില്ലാത്ത കുട്ടികളാണെങ്കിലുംപോലും കുട്ടിക്കാലം മുതൽ യൗവനം വരെയുള്ള കാലഘട്ടത്തിൽ ശരീരികമായി സജീവമല്ലെങ്കിൽ ഹൃദയാഘാതത്തിനു സാധ്യത കൂടുതലാണെന്നു പഠനം കണ്ടെത്തി.
പഠനത്തിനായി നിരീക്ഷിച്ച കുട്ടികൾ ദിവസത്തിൽ ആറ് മണിക്കൂറിലധികം ഉദാസീനരായിരുന്നു. യൗവനകാലം എത്തിയപ്പോഴേക്കും ഈ സമയം ഏകദേശം മൂന്നു മണിക്കൂർ വർധിച്ചെന്നു പഠനം പറയുന്നു.
കുട്ടികൾ സമൂഹമാധ്യമങ്ങളിലും വീഡിയോ ഗെയിമുകളിലും ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് ഈസ്റ്റേൺ ഫിൻലാൻഡ് സർവകലാശാലയിലെ ഡോ. ആൻഡ്രൂ അഗ്ബജെ പറയുന്നു.